---
title: "  ദാബ്രിയിൽ  എഎസ് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു, ആർക്കും പരിക്കുകളില്ല"
english_title: "Fire breaks out at AS Hospital in Dabri, patients evacuated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366123/fire-breaks-out-at-as-hospital-in-dabri-patients-evacuated"
published_at: "2026-06-15T14:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fbe1786ad6_fire.jpg"
keywords: ["AS Hospital", "Dabri", "Fire", "Patients"]
---

#   ദാബ്രിയിൽ  എഎസ് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു, ആർക്കും പരിക്കുകളില്ല

> **Lead Summary:** **ന്യൂഡൽഹി : ** എഎസ് ആശുപത്രിയിൽ തീപിടിത്തം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രിയിലാണ് സംഭവം . ആശുപത്രിയിലെ ഇലക്ട്രിക്കൽ മീറ്ററിലും പാനലിലും തീപിടിത്തമുണ്ടായതിനെത്തുടർന്ന് പത്തിലധികം രോഗികളെ ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആർക്കും പരിക്കുകളില്ലെന്നാണ് വിവരം.

## Article Content

**ന്യൂഡൽഹി : ** എഎസ് ആശുപത്രിയിൽ തീപിടിത്തം. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദാബ്രിയിലാണ് സംഭവം . ആശുപത്രിയിലെ ഇലക്ട്രിക്കൽ മീറ്ററിലും പാനലിലും തീപിടിത്തമുണ്ടായതിനെത്തുടർന്ന് പത്തിലധികം രോഗികളെ ഒഴിപ്പിച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ആർക്കും പരിക്കുകളില്ലെന്നാണ് വിവരം.

ഞായറാഴ്ച രാത്രി 10.25 ഓടെയാണ് ഡാബ്രി-പാലം റോഡിലെ എഎസ് മൾട്ടി കിഡ്നി ഹോസ്പിറ്റലിൽ തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് (ഡിഎഫ്എസ്) പറഞ്ഞു.

മൂന്ന് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി അരമണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയതായി ഡിഎഫ്എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തമുണ്ടായ ഉടൻ തന്നെ രോ​ഗികളെ ഒഴിപ്പിച്ചു.

പ്രാഥമിക അന്വേഷണത്തിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ആശുപത്രിക്കുള്ളിൽ 15 ലധികം രോഗികൾ ഉണ്ടായിരുന്നു. എല്ലാ രോഗികളെയും ഉടൻ തന്നെ ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366123/fire-breaks-out-at-as-hospital-in-dabri-patients-evacuated)