---
title: "തിരുവനന്തപുരം പോത്തൻകോട് ബേക്കറി ഉടമയ്ക്ക് വെട്ടേറ്റു"
english_title: "Bakery owner hacked to death in Pothencode, Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366122/bakery-owner-hacked-to-death-in-pothencode-thiruvananthapuram"
published_at: "2026-06-15T14:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6898adc1529fd_kathi.jpg"
keywords: ["LATEST NEWS", "Thiruvananthapuram", "Pothencode", "Bakery owner SHAWARMMA"]
---

# തിരുവനന്തപുരം പോത്തൻകോട് ബേക്കറി ഉടമയ്ക്ക് വെട്ടേറ്റു

> **Lead Summary:** തിരുവനന്തപുരം:**[ **പോത്തൻകോട് ബേക്കറി ഉടമയ്ക്ക് വെട്ടേറ്റു. പോത്തൻകോട് ജംഗ്ഷനിൽ 'അൽഹാനി' ബേക്കറി നടത്തുന്ന ഷാഹുൽ ഹമീദിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ബീമാപള്ളി സ്വദേശിയും നിലവിൽ നന്നാട്ടുകാവിൽ വാടകയ്ക്ക് താമസക്കാരനുമായ അനീഷിനും പിടിവലിക്കിടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

## Article Content

തിരുവനന്തപുരം:**[ **പോത്തൻകോട് ബേക്കറി ഉടമയ്ക്ക് വെട്ടേറ്റു. പോത്തൻകോട് ജംഗ്ഷനിൽ 'അൽഹാനി' ബേക്കറി നടത്തുന്ന ഷാഹുൽ ഹമീദിനാണ് വെട്ടേറ്റത്. ആക്രമണം നടത്തിയ ബീമാപള്ളി സ്വദേശിയും നിലവിൽ നന്നാട്ടുകാവിൽ വാടകയ്ക്ക് താമസക്കാരനുമായ അനീഷിനും പിടിവലിക്കിടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

 ബേക്കറിയിൽ ഷവർമ മുറിക്കാൻ ഉപയോഗിക്കുന്ന കത്തി അനീഷ് എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ഇത് കടയുടമയായ ഷാഹുൽ ഹമീദ് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.

തർക്കത്തിന് പിന്നാലെ മടങ്ങിപ്പോയ അനീഷ് ഉടൻ തന്നെ മറ്റൊരു കത്തിയുമായി തിരിച്ചെത്തി ഷാഹുൽ ഹമീദിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ തലയ്ക്കും കൈയ്ക്കും വെട്ടേറ്റു.

അക്രമം കണ്ട് ഓടിയെത്തിയ ബേക്കറിയിലെ ജീവനക്കാർ അനീഷിനെ തടയാൻ ശ്രമിക്കുകയും ഇവർ തമ്മിൽ പിടിവലിയുണ്ടാകുകയും ചെയ്തു. ഇതിനിടെ നിലത്തുവീണ അനീഷിന്റെ തലയിൽ കടയിലുണ്ടായിരുന്ന ഷീറ്റ് തട്ടിയാണ് പരിക്കേറ്റത്.

നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷാഹുൽ ഹമീദ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോത്തൻകോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടന്ന ബേക്കറിയിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366122/bakery-owner-hacked-to-death-in-pothencode-thiruvananthapuram)