---
title: "'പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിക്കാൻ എങ്ങനെ തോന്നി?  കേരള പൊലീസ് ലജ്ജിക്കുന്നു'; ആർ. ശ്രീലേഖയ്ക്കെതിരെ ആഞ്ഞടിച്ച് ബാലഗോപാൽ"
english_title: "Former Finance Minister K.N. Balagopal has strongly criticized former DGP R. Sreelekha."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366108/former-finance-minister-kn-balagopal-has-strongly-criticized-former-dgp-r-sreelekha"
published_at: "2026-06-15T13:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fb177389f5_DXTHR.jpg"
keywords: ["LATEST NEWS", "K.N. Balagopal", "R. Sreelekha."]
---

# 'പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിക്കാൻ എങ്ങനെ തോന്നി?  കേരള പൊലീസ് ലജ്ജിക്കുന്നു'; ആർ. ശ്രീലേഖയ്ക്കെതിരെ ആഞ്ഞടിച്ച് ബാലഗോപാൽ

> **Lead Summary:** തിരുവനന്തപുരം: **[**കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ച ശ്രീലേഖയെ ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ പറഞ്ഞു.

## Article Content

തിരുവനന്തപുരം: **[**കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധത്തിൽ മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പൊലീസിനെ 'പോടാ പുല്ലേ' എന്ന് വിളിച്ച ശ്രീലേഖയെ ഓർത്ത് കേരള പൊലീസ് ഒന്നടങ്കം ലജ്ജിച്ചുവെന്ന് ബാലഗോപാൽ പറഞ്ഞു.

ഒരു മുൻ ഡിജിപിയുടെ കീഴിലാണ് സുഗതനെന്ന ഗുണ്ട നിലകൊണ്ടതെന്നും, പൊലീസ് മേധാവി സ്ഥാനത്ത് നിന്നും വിരമിച്ച് ബിജെപിയിൽ ചേർന്ന ശേഷം ശ്രീലേഖയ്ക്ക് എന്ത് മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ഉത്തരേന്ത്യൻ രാഷ്ട്രീയം ബിജെപി തിരുവനന്തപുരത്ത് കൊണ്ടുവരാൻ നോക്കേണ്ട. നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിൽ 'റീൽസ് ഭരണമാണ്' നടക്കുന്നത്. ചെറിയ വ്യത്യാസത്തിലാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. അതുകൊണ്ട് ഇവിടെ എന്തും ചെയ്യാമെന്ന് ആരും വിചാരിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 കേരളത്തിലെ സർവകലാശാലാ വിസിമാരെ മുൻപൊക്കെ എല്ലാവരും അംഗീകരിക്കുന്നവരായിരുന്നു. എന്നാൽ ഇന്ന് ആർഎസ്എസ് തിട്ടൂരമനുസരിച്ചാണ് അവരെ തീരുമാനിക്കുന്നത്. കേരളത്തിലെ 3 വിസിമാർ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിൻ്റെ പരിപാടിയിൽ പങ്കെടുത്തത് തികച്ചും തെറ്റായ നടപടിയാണ്.

 വിസിമാർ ആർഎസ്എസ് വേദിയിൽ പോയ സംഭവത്തിൽ നിലവിലെ യുഡിഎഫ് സർക്കാർ ഒരക്ഷരം പോലും മിണ്ടുന്നില്ലെന്നും കെ.എൻ. ബാലഗോപാൽ കുറ്റപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366108/former-finance-minister-kn-balagopal-has-strongly-criticized-former-dgp-r-sreelekha)