---
title: "പഞ്ചാബിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ"
english_title: "Minor boy arrested in Punjab for raping and blackmailing 16-year-old girl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366106/minor-boy-arrested-in-punjab-for-raping-and-blackmailing-16-year-old-girl"
published_at: "2026-06-15T13:21:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fafaf5957c_Minor_boy_arrested_in_Punjab.jpg"
keywords: ["Latest News", "Punjab", "POCSO", "Cyber Blackmailing"]
---

# പഞ്ചാബിൽ പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ

> **Lead Summary:** ഹോഷിയാർപൂർ : പഞ്ചാബിൽ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ.

## Article Content

ഹോഷിയാർപൂർ : പഞ്ചാബിൽ 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ.

പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും, തുടർന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് നിരന്തരം ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്ത കേസിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ അക്കാദമിയിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയുടെ സീനിയറായി പഠിച്ച വ്യക്തിയാണ് പ്രതി. കഴിഞ്ഞ വർഷം സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്. അക്കാദമിക്ക് സമീപം വെച്ച് പ്രതി പലപ്പോഴും പെൺകുട്ടിയെ കാണുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 15ന് പ്രതി പെൺകുട്ടിയെ തന്റെ മുത്തശ്ശിയുടേതാണെന്ന് പറഞ്ഞ് ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ വീഡിയോ പകർത്തിയതായും ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നതോടെ പെൺകുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366106/minor-boy-arrested-in-punjab-for-raping-and-blackmailing-16-year-old-girl)