---
title: "   ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്   "
english_title: "RSS removes Brazilian flags in Kollam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366092/rss-removes-brazilian-flags-in-kollam"
published_at: "2026-06-15T12:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa46ef37fa_BRAZIL.jpg"
keywords: ["World Cup Football 2026", "Brazil fans", "Kollam Kadavoor", "RSS"]
---

#    ഇത് ഞങ്ങളുടെ ഏരിയ, ഇവിടെ പച്ച വേണ്ടടാ ....! 'പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമെന്ന്'; കൊല്ലത്ത് ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ച് ആർഎസ്എസ്   

> **Lead Summary:** **കൊല്ലം: ** 2026 ലോകകപ്പ് ഫുട്ബോൾ ആരവത്തിനിടെ കൊല്ലത്ത് ബ്രസീൽ ആരാധകർക്ക് നേരെ ഭീഷണി. കടവൂർ ജങ്‌ഷനിൽ ആരാധകർ സ്ഥാപിച്ചിരുന്ന ബ്രസീൽ ടീമിന്റെ കൊടികളും ബാനറുകളും അഴിപ്പിച്ച് ആർഎസ്എസുകാർ .

## Article Content

**കൊല്ലം: ** 2026 ലോകകപ്പ് ഫുട്ബോൾ ആരവത്തിനിടെ കൊല്ലത്ത് ബ്രസീൽ ആരാധകർക്ക് നേരെ ഭീഷണി. കടവൂർ ജങ്‌ഷനിൽ ആരാധകർ സ്ഥാപിച്ചിരുന്ന ബ്രസീൽ ടീമിന്റെ കൊടികളും ബാനറുകളും അഴിപ്പിച്ച് ആർഎസ്എസുകാർ .

പാകിസ്ഥാന്റെ പച്ചപ്പതാകയോട് സാമ്യമുണ്ടെന്ന് പറഞ്ഞായിരുന്നു ബ്രസീലിന്റെ കൊടികൾ അഴിപ്പിച്ചത്. ആരാധകരായ കുട്ടികളെ ആര്‍എസ്എസുകാരും അ‍ഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

ശനി രാത്രിയാണ് ബ്രസീൽ ആരാധകരായ കുട്ടികൾ ആദ്യം കൊടി കെട്ടിയത്. ഇതോടെ പ്രദേശത്തെ ആർഎസ്എസുകാർ പച്ചക്കൊടി ഇവിടെ കെട്ടാൻ അനുവദിക്കില്ല എന്ന് പറഞ്ഞ് അഴിപ്പിച്ചു.

കുട്ടികൾ പിന്നീട് കൊടി കൂടുതൽ ഉയരത്തിൽകെട്ടി. ഇതോടെ പൊലീസിൽ സ്വാധീനം ചെലുത്തിയ ആർഎസ്എസ് സംഘം വീണ്ടുമെത്തി. കൊടികൾ അഴിച്ചില്ലെങ്കിൽ കേസെടുക്കുമെന്ന് പൊലീസുകാർ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും ആക്ഷേപമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366092/rss-removes-brazilian-flags-in-kollam)