---
title: "നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ  ഒട്ടേറെ വാഹന മോഷണ കേസുകളിലെ  തലവൻ പിടിയിൽ"
english_title: "Vehicle theft, Kannur Crime Branch, Baldev Singh, absconding accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366079/vehicle-theft-kannur-crime-branch-baldev-singh-absconding-accused"
published_at: "2026-06-15T12:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9e5bcdaf5_ARREST.jpg"
keywords: ["Vehicle theft", "Kannur Crime Branch", "Baldev Singh", "Arrest"]
---

# നീണ്ട 22 വർഷത്തെ ഒളിജീവിതം, ഒടുവിൽ കുടുങ്ങി... ! കണ്ണൂരിലെ  ഒട്ടേറെ വാഹന മോഷണ കേസുകളിലെ  തലവൻ പിടിയിൽ

> **Lead Summary:** **കണ്ണൂർ : **ഒടുവിൽ കുടുങ്ങി... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അടക്കം ഒട്ടേറെ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ . ബൽദേവ് സിംഗ് ആണ് പിടിയിലായത്.

## Article Content

**കണ്ണൂർ : **ഒടുവിൽ കുടുങ്ങി... ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അടക്കം ഒട്ടേറെ വാഹന മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ . ബൽദേവ് സിംഗ് ആണ് പിടിയിലായത്.

2004ൽ കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത പത്തോളം വാഹന മോഷണ കേസിലെ പ്രതിയാണ് ഇയാൾ ഉത്തർപ്രദേശിലെ അലിഗഡിലുള്ള ടപ്പലിൽ നിന്നാണ് ഹരിയാന പൊലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ് ഐ മധുസൂദനൻ, എ എസ് ഐ ബിജു, എ എസ് ഐ രാജേഷ്കുമാർ എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിൽ 1 LP വാറണ്ട് ഉൾപ്പെടെ ഒമ്പതോളം വാറണ്ടുകൾ ഇയാൾക്കെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുണ്ട്. കഴിഞ്ഞ 22 വർഷമായി ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366079/vehicle-theft-kannur-crime-branch-baldev-singh-absconding-accused)