---
title: "അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി"
english_title: "Complaint alleging that a KSRTC employee beat up a woman for begging in Adoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366077/complaint-alleging-that-a-ksrtc-employee-beat-up-a-woman-for-begging-in-adoor"
published_at: "2026-06-15T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9dc55e1a2_zxcvreth.jpg"
keywords: ["latest news", "KSRTC", "begging woman", "Adoor"]
---

# അടൂരിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ കെഎസ്ആർടിസി ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി

> **Lead Summary:** പത്തനംതിട്ട:**[ **അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. അന്ധനായ ഒരു വ്യക്തിക്കൊപ്പം ബസ് സ്റ്റാൻഡിലെത്തിയ സ്ത്രീയെയാണ് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണു മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സ്റ്റാൻഡിൽ കാത്തുനിന്ന യാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ അതിക്രമമുണ്ടായത്. ജീവനക്കാരൻ സ്ത്രീക്ക് നേരെ വടി വീശുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

## Article Content

പത്തനംതിട്ട:**[ **അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ ജീവനക്കാരൻ വടികൊണ്ട് മർദ്ദിച്ചതായി പരാതി. അന്ധനായ ഒരു വ്യക്തിക്കൊപ്പം ബസ് സ്റ്റാൻഡിലെത്തിയ സ്ത്രീയെയാണ് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണു മർദ്ദിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സ്റ്റാൻഡിൽ കാത്തുനിന്ന യാത്രക്കാരോട് സഹായം അഭ്യർത്ഥിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ അതിക്രമമുണ്ടായത്. ജീവനക്കാരൻ സ്ത്രീക്ക് നേരെ വടി വീശുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ആന്ധ്രാപ്രദേശ് സ്വദേശിയായ സ്ത്രീ അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. നിലവിൽ ഇവർ ആലപ്പുഴ താമരക്കുളത്താണ് താമസിക്കുന്നത്.

 ജീവനക്കാരൻ തന്നെ വടികൊണ്ട് അടിച്ചുവെന്നും അസഭ്യം പറഞ്ഞ് അവിടെനിന്ന് ഓടിച്ചുവിട്ടെന്നുമാണ് സ്ത്രീയുടെ പരാതി. പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

മർദ്ദനമേറ്റ സ്ത്രീ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ വിശദീകരണം. അടൂർ ബസ് സ്റ്റാൻഡ് പരിസരം ഭിക്ഷാടന നിരോധന മേഖലയാണെന്നും, അതുകൊണ്ട് ഇവരെ അവിടെനിന്ന് മാറ്റിനിർത്താൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ജീവനക്കാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366077/complaint-alleging-that-a-ksrtc-employee-beat-up-a-woman-for-begging-in-adoor)