---
title: "കർത്ത കുടുംബത്തെ തേടി ഇ.ഡി....: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു"
english_title: "CMRL - ​​Exalogic financial transaction: ED questions Shasidharan Kartha's daughter Shibi S Kartha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366076/cmrl-exalogic-financial-transaction-ed-questions-shasidharan-karthas-daughter-shibi-s-kartha-"
published_at: "2026-06-15T11:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f9c22258c4_ED.jpg"
keywords: ["CMRL - ​​Exalogic financial transaction", "ED", "Shasidharan Kartha'", "Shibi S Kartha"]
---

# കർത്ത കുടുംബത്തെ തേടി ഇ.ഡി....: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

> **Lead Summary:** **കൊച്ചി: ** സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു.

## Article Content

**കൊച്ചി: ** സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു.

കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ചാണ് ചോ​ദ്യം ചെയ്യൽ. സിഎംആർഎൽ ഡയറക്ടറാണ് ഷിബി എസ് കർത്ത. സിഎംആർഎല്ലിന്റെ സഹോദര സ്ഥാപനമായ നിപുണയുടെ പ്രധാന ചുമതല കൂടി ഷിബി എസ് കർത്ത വഹിക്കുന്നുണ്ട്. നേരത്തെ ഇഡിയുടെ നിപുണയിലും റെയ്ഡ് നടത്തിയിരുന്നു.

അതേസമയം മാസപ്പടി കേസില്‍ നിര്‍ണായക അന്വേഷണ ഘട്ടത്തിലേക്ക് കടന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. സിഎംആർഎൽ എം ഡി ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍ എസ് കര്‍ത്ത ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും.

സിഎംആര്‍എലിനും എക്സാലോജികിനും ഇടയില്‍ നടന്ന അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണ് ഇഡി ശരണ്‍ എസ് കര്‍ത്തയോട് തേടുക. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകളും എക്സാലോജിക് കമ്പനി മേധാവിയുമായ വീണ ടിയുടെ ചോദ്യം ചെയ്യല്‍ ബുധനാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.

ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ വഴി ഹാജരാക്കാമെന്ന വീണയുടെ നിർദേശം തള്ളിയാണ് ഇഡി വീണ്ടും സമൻസ് നൽകിയത്. വൈദ്യ പരിശോധന വിവരങ്ങളടക്കം വെച്ച് വീണ നൽകിയ ഇമെയിലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് 5 ദിവസം കൂടി സാവകാശം നൽകി ബുധനാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366076/cmrl-exalogic-financial-transaction-ed-questions-shasidharan-karthas-daughter-shibi-s-kartha-)