---
title: " മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു "
english_title: "Seven-year-old dies of Shigella infection in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366059/seven-year-old-dies-of-shigella-infection-in-malappuram"
published_at: "2026-06-15T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2920268dfe1_shigalla.jpg"
keywords: ["Shigella death in Malappuram", "Shigella"]
---

#  മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു 

> **Lead Summary:** **മലപ്പുറം : ** മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു . മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

## Article Content

**മലപ്പുറം : ** മലപ്പുറത്ത് ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു . മലപ്പുറം പൂക്കോട്ടൂർ സ്വദേശിയാണ് കുട്ടി .ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

ഇന്നലെ കോഴിക്കോട് ജില്ലയിൽ മാത്രമായി 2 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒൻപത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്.

കേരളത്തിൽ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ തന്നെ 68 ഓളം കേസുകൾ കോഴിക്കോട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത 4 മരണങ്ങളിൽ 3 ഉം കോഴിക്കോട് ജില്ലയിൽ നിന്നാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366059/seven-year-old-dies-of-shigella-infection-in-malappuram)