---
title: "'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൻ പണം സർക്കാരിന് തന്നെ കിട്ടും, സ്ത്രീകൾ പണം വീട്ടിലെത്തിക്കും; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ 'മാസ്' മറുപടി"
english_title: "V.D. Satheesan, Priyadarshini Project, Men's Association, Free Travel, Women's Empowerment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366032/vd-satheesan-priyadarshini-project-mens-association-free-travel-womens-empowerment-"
published_at: "2026-06-15T09:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f7c0f2b4df_ksrtc.jpg"
keywords: ["V.D. Satheesan", "Priyadarshini Project", "Men's Association", "Free Travel", "Women's Empowerment"]
---

# 'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൻ പണം സർക്കാരിന് തന്നെ കിട്ടും, സ്ത്രീകൾ പണം വീട്ടിലെത്തിക്കും; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ 'മാസ്' മറുപടി

> **Lead Summary:** **തിരുവനന്തപുരം: ** കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയിൽ സ്ത്രീകൾക്ക് മാത്രം ആനുകൂല്യം നൽകുന്നതിനെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തിന് തമാശ കലർന്ന മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.

## Article Content

**തിരുവനന്തപുരം: ** കെ.എസ്.ആർ.ടി.സിയുടെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയിൽ സ്ത്രീകൾക്ക് മാത്രം ആനുകൂല്യം നൽകുന്നതിനെതിരെ മെൻസ് അസോസിയേഷൻ ഉയർത്തിയ പ്രതിഷേധത്തിന് തമാശ കലർന്ന മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.

മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. അവര്‍ വേറെ ബസിലൊക്കെ യാത്ര ചെയ്യുന്നുണ്ട്. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും.

പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്‍ക്കാരിന് തന്നെ കിട്ടുമെന്ന് തമാശ കലർത്തി മുഖ്യമന്ത്രി പറഞ്ഞു. പ്രിയദര്‍ശിനി പദ്ധതി ഇത് സ്ത്രീകളോടുള്ള ആദരവ്. പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി. പ്രിയദർശിനി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.

തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ സഞ്ചരിക്കും.

കെഎസ്ആര്‍ടിസിയിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ഷീലയായിരുന്നു ഉദ്ഘാടന സർവീസിൻ്റെ സാരഥി. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366032/vd-satheesan-priyadarshini-project-mens-association-free-travel-womens-empowerment-)