---
title: "പാറ്റ്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ പരീക്ഷാർഥികളുടെ പ്രതിഷേധം; റെയിൽവേ ഐജിക്ക് പരിക്ക്"
english_title: "Protest by exam candidates at Patliputra Railway Station, Railway IG injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366031/protest-by-exam-candidates-at-patliputra-railway-station-railway-ig-injured"
published_at: "2026-06-15T09:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f7c401a2aa_Patliputra_Railway_Station.jpg"
keywords: ["Latest News", "Bihar", "Patliputra Railway Station"]
---

# പാറ്റ്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ പരീക്ഷാർഥികളുടെ പ്രതിഷേധം; റെയിൽവേ ഐജിക്ക് പരിക്ക്

> **Lead Summary:** ന്യൂഡൽഹി : ബിഹാർ പൊലീസ് പ്രൊഹിബിഷൻ വകുപ്പ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് പാറ്റ്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ സംഘർഷം. പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാൻ ആവശ്യത്തിന് യാത്രാസൗകര്യങ്ങൾ ഒരുക്കിയില്ലെന്നാരോപിച്ച് നൂറുകണക്കിന് ഉദ്യോഗാർഥികൾ സ്റ്റേഷനിൽ തടിച്ചുകൂടുകയും റെയിൽപാളം ഉപരോധിക്കുകയുമായിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പൂർണമായും തടസ്സപ്പെട്ടു.

## Article Content

ന്യൂഡൽഹി : ബിഹാർ പൊലീസ് പ്രൊഹിബിഷൻ വകുപ്പ് റിക്രൂട്ട്‌മെന്റ് പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർഥികളുടെ പ്രതിഷേധത്തെത്തുടർന്ന് പാറ്റ്‌ലിപുത്ര റെയിൽവേ സ്റ്റേഷനിൽ സംഘർഷം. പരീക്ഷാകേന്ദ്രങ്ങളിലേക്ക് പോകാൻ ആവശ്യത്തിന് യാത്രാസൗകര്യങ്ങൾ ഒരുക്കിയില്ലെന്നാരോപിച്ച് നൂറുകണക്കിന് ഉദ്യോഗാർഥികൾ സ്റ്റേഷനിൽ തടിച്ചുകൂടുകയും റെയിൽപാളം ഉപരോധിക്കുകയുമായിരുന്നു. പ്രതിഷേധം അക്രമാസക്തമായതോടെ ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ പൂർണമായും തടസ്സപ്പെട്ടു.

തുടർന്ന് സാഹചര്യം സംഘർഷത്തിലേക്ക് നീങ്ങുകയും പ്രതിഷേധക്കാർ സ്റ്റേഷനിൽ വ്യാപകമായി കല്ലേറ് നടത്തുകയും ചെയ്തു. ഇതോടെ സ്റ്റേഷൻ പരിസരം സംഘർഷഭരിതമായി. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പോലീസിന് കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഐജി ജിതേന്ദ്ര റാണയ്ക്ക് കഴുത്തിൽ പരിക്കേറ്റു. അധികൃതർ ഇടപെട്ട് സ്ഥിതിഗതികൾ പിന്നീട് നിയന്ത്രണവിധേയമാക്കുകയും സംഭവത്തിൽ ഉന്നതതല അന്വേഷണം ആരംഭിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366031/protest-by-exam-candidates-at-patliputra-railway-station-railway-ig-injured)