---
title: "ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്നു വീണു;  മിസോറിയിൽ 12  പേർക്ക് ദാരുണാന്ത്യം "
english_title: "Plane crash in Missouri: 12 deaths confirmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/366014/plane-crash-in-missouri-12-deaths-confirmed"
published_at: "2026-06-15T08:41:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f6d997e2a7_accident.jpg"
keywords: ["Plane crash", "Missouri"]
---

# ടേക്ക് ഓഫിന് പിന്നാലെ വിമാനം തകർന്നു വീണു;  മിസോറിയിൽ 12  പേർക്ക് ദാരുണാന്ത്യം 

> **Lead Summary:** **മിസോറി: **അമേരിക്കയിലെ മിസോറിയിലുണ്ടായ സ്വകാര്യ വിമാനാപകടത്തിൽ 11 സ്കൈഡൈവർമാരും ഒരു പൈലറ്റും കൊല്ലപ്പെട്ടു. കൻസാസ് സിറ്റിയിൽ നിന്ന് ഏകദേശം 100 കി.മീ തെക്കായി സ്ഥിതി ചെയ്യുന്ന ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപമാണ് അപകടം നടന്നതെന്ന് മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ അറിയിച്ചു.

## Article Content

**മിസോറി: **അമേരിക്കയിലെ മിസോറിയിലുണ്ടായ സ്വകാര്യ വിമാനാപകടത്തിൽ 11 സ്കൈഡൈവർമാരും ഒരു പൈലറ്റും കൊല്ലപ്പെട്ടു. കൻസാസ് സിറ്റിയിൽ നിന്ന് ഏകദേശം 100 കി.മീ തെക്കായി സ്ഥിതി ചെയ്യുന്ന ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിന് സമീപമാണ് അപകടം നടന്നതെന്ന് മിസോറി സ്റ്റേറ്റ് ഹൈവേ പട്രോൾ അറിയിച്ചു.

മരിച്ചവരുടെ ബന്ധുക്കളെ വിവരമറിയിച്ചതിന് ശേഷം മാത്രമേ പേരുകൾ പുറത്തുവിടുകയുള്ളൂ എന്ന് 'സ്കൈഡൈവ് കൻസാസ് സിറ്റി' എന്ന വിമാന ഓപ്പറേറ്റർ അറിയിച്ചു.

പ്രാദേശിക സമയം രാവിലെ 11:20ഓടെ വിമാനം ടേക്ക് ഓഫ് ചെയ്തെങ്കിലും, ഉയരത്തിൽ എത്തുന്നതിന് മുൻപ് തന്നെ ഇടത്തേക്ക് പെട്ടെന്ന് തിരിയുകയും റൺവേയിൽ നിന്ന് ഏകദേശംഅകലെ തകർന്നു വീഴുകയുമായിരുന്നു.

'പസഫിക് എയ്‌റോസ്‌പേസ് 750എക്സ് എൽ' എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എൻടിഎസ്ബി സ്ഥിരീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്തിമ റിപ്പോർട്ട് ലഭിക്കാൻ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/366014/plane-crash-in-missouri-12-deaths-confirmed)