---
title: "തിരുവനന്തപുരം പോത്തൻകോട് കാറിലെത്തിയ അക്രമികൾ ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു"
english_title: "Bakery Owner And Worker Hacked In Pothencode Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365994/bakery-owner-and-worker-hacked-in-pothencode-thiruvananthapuram"
published_at: "2026-06-14T22:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2edf98dd8a6_Hacked___Pothencode_Thiruvananthapuram.jpg"
keywords: ["Latest News", "Hacked", "Crime", "Thiruvananthapuram"]
---

# തിരുവനന്തപുരം പോത്തൻകോട് കാറിലെത്തിയ അക്രമികൾ ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട്ട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പോത്തൻകോട് അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനും തൊഴിലാളിക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട്ട് ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു. പോത്തൻകോട് അൽഹാനി ബേക്കറി ഉടമ ഷാഹുൽ ഹമീദിനും തൊഴിലാളിക്കുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും തൊട്ടടുത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറിലെത്തിയ അജ്ഞാതരായ രണ്ട് പേരാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഷവർമ വെട്ടുന്ന കത്തിയുപയോഗിച്ച് ഇരുവരെയും ദാരുണമായി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികൾക്കായി പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365994/bakery-owner-and-worker-hacked-in-pothencode-thiruvananthapuram)