---
title: "'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം"
english_title: "vice chancellors follow chief minister golwalkar portrait tribute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365990/vice-chancellors-follow-chief-minister-golwalkar-portrait-tribute"
published_at: "2026-06-14T21:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cf95f22e42e_jkj.jpg"
keywords: ["Latest News", "Binoy Viswam", "V D Satheesan", "Chief Minister", "PM Shri Project"]
---

# 'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം

> **Lead Summary:** തിരുവനന്തപുരം: വി സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പി എം ശ്രീ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

## Article Content

തിരുവനന്തപുരം: വി സി മാരെ ഉപദേശിക്കും മുമ്പ് മുഖ്യമന്ത്രി പി എം ശ്രീ നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം അറിയാൻ ജനങ്ങൾക്ക് താല്പര്യം ഉണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

വി സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന മുഖ്യമന്ത്രിയുടെ പേസ്റ്റിന് കീഴെ കെ സുരേന്ദ്രൻ കമൻ്റ് പങ്കുവെച്ച വിഷയത്തിലായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

ഗോൾവാൾക്കറുടെ ചിത്രത്തിനു മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തതെന്ന് കുറ്റപ്പെടുത്തിയ ബിനോയ് വിശ്വം ആർഎസ്എസിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ ഇതുവരെയും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയില്ലെന്നും ചൂണ്ടിക്കാണിച്ചു. ഗാന്ധിജിക്കും ഗോഡ്സെക്കും നടുവിൽ നിന്ന് മുഖ്യമന്ത്രി വലയുന്നുവെന്നും പരിഹസിച്ചു.

പി എം ശ്രീ നടത്തിപ്പിന്റെ കാര്യസ്ഥപ്പണി ചെയ്യാൻ മുസ്ലിം ലീഗ് മന്ത്രിയെ നിർബ്ബന്ധിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ വി ഡി സതീശൻ മുഖ്യമന്ത്രി ഗാന്ധി നെഹ്റു പാരമ്പര്യങ്ങളെയാണ് കുഴിച്ചുമൂടുന്നതെന്നും വിമർശിച്ചു. കോൺഗ്രസിന്റെ മതനിരപേക്ഷ വിശ്വാസികൾ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ രംഗത്തുവരണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.

മോഹന്‍ ഭാഗവത് പങ്കെടുത്ത പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തത് അത്യന്തം ഗൗരവമായ പ്രശ്‌നമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു. മതേതര കേരളം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിരുന്നു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞത് ഗത്യന്തരമില്ലാതെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമർശിച്ചിരുന്നു. മാപ്പ് പറഞ്ഞതുകൊണ്ട് കാര്യങ്ങള്‍ അവസാനിക്കുന്നില്ല. വിസിമാര്‍ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങള്‍ പറയുന്നു.

എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സര്‍ നിയമനത്തില്‍ വി ഡി സതീശന്‍ ഒരു പ്രതിഷേധവും ഉയര്‍ത്തിയില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതിശേധം ഉയര്‍ത്തിയില്ലെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365990/vice-chancellors-follow-chief-minister-golwalkar-portrait-tribute)