---
title: "ട്രെയിനിൽ തീപിടിച്ചെന്ന് ആഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേർ മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു"
english_title: "Four Killed By Train After Fleeing A Fire Rumor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365979/four-killed-by-train-after-fleeing-a-fire-rumor"
published_at: "2026-06-14T20:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Latest News", "Train Accident", "Death"]
---

# ട്രെയിനിൽ തീപിടിച്ചെന്ന് ആഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേർ മറ്റൊരു ട്രെയിൻ ഇടിച്ചു മരിച്ചു

> **Lead Summary:** ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടുത്തമെന്ന വ്യാജവാർത്തയിൽ പരിഭ്രാന്തരായി ട്രെയിനിൽ നിന്നിറങ്ങിയവർ മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. മൊറേന ജില്ലയിലെ ഹേതാംപുർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15-ഓടെയായിരുന്നു സംഭവം.

## Article Content

ഭോപ്പാൽ: മധ്യപ്രദേശിൽ തീപിടുത്തമെന്ന വ്യാജവാർത്തയിൽ പരിഭ്രാന്തരായി ട്രെയിനിൽ നിന്നിറങ്ങിയവർ മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. മൊറേന ജില്ലയിലെ ഹേതാംപുർ റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 4.15-ഓടെയായിരുന്നു സംഭവം.

അപകടത്തിൽ ഒട്ടേറെ യാത്രക്കാർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു‌. ഖജുരാഹോ-ഉദയ്‌പുർ ഇൻ്റർസിറ്റി എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 19665) ട്രെയിനിനുള്ളിൽ തീപ്പിടിത്തമുണ്ടായെന്ന വ്യാജവാർത്ത പരന്നതിനെത്തുടർന്ന് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി ഉണ്ടാവുകയും ജീവൻ രക്ഷിക്കാനായി പലരും ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു.

എന്നാൽ, ട്രെയിനിലെ ഒരു ജനറൽ കോച്ചിൽ യാത്രക്കാരൻ അലാറം ചെയിൻ വലിച്ചതിനെത്തുടർന്നാണ് വണ്ടി നിർത്തിയതെന്ന് റെയിൽവേ അധികൃതർ പിന്നീട് വ്യക്തമാക്കി.

പുറത്തിറങ്ങിയ യാത്രക്കാർ സുരക്ഷിതമായ ഇടം തേടി തൊട്ടടുത്ത ട്രാക്കിലേക്ക് മാറിയതോടെ ട്രാക്കിലൂടെ അതിവേഗത്തിൽ വന്ന ഫിറോസ്‌പുർ-സിയോണി പാതാൾകോട്ട് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20424) യാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരികയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണം റെയിൽവേ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365979/four-killed-by-train-after-fleeing-a-fire-rumor)