---
title: "സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപം: പരാതിക്കാരി ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി"
english_title: "Caste abuse at Saraswati Vidyalaya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365965/caste-abuse-at-saraswati-vidyalaya"
published_at: "2026-06-14T16:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e90dea28d0_27.jpg"
keywords: ["Latest News", "Thiruvanandapuram", "Caste Abuse", "Work Under The District Panchayat"]
---

# സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപം: പരാതിക്കാരി ജയശ്രീക്ക് ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

> **Lead Summary:** **തിരുവനന്തപുരം: [** ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ ജാതീയധിക്ഷേപത്തിന് ഇരയായ ജയശ്രീക്ക് സർക്കാർ ജോലി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 'കൊറ്റാമം സാഫല്യം' കെയർഹോമിൽ ശുചീകരണ തൊഴിലാളിയായാണ് നിയമനം.

## Article Content

**തിരുവനന്തപുരം: [** ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ ജാതീയധിക്ഷേപത്തിന് ഇരയായ ജയശ്രീക്ക് സർക്കാർ ജോലി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 'കൊറ്റാമം സാഫല്യം' കെയർഹോമിൽ ശുചീകരണ തൊഴിലാളിയായാണ് നിയമനം.

ഇതിനായുള്ള നിയമന ഉത്തരവ് ജില്ലാ പഞ്ചായത്ത് അധികൃതർ ജയശ്രീക്ക് കൈമാറി. സരസ്വതി വിദ്യാലയത്തിലെ ബസ് കോർഡിനേറ്റർ അഭിലാഷ് തന്നെ ജാതീയമായി അധിക്ഷേപിച്ചുവെന്നായിരുന്നു ജയശ്രീയുടെ പരാതി.

തന്റെ ശരീരത്തിലെ ദുർഗന്ധം കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ബസ് കോർഡിനേറ്റർ അപമാനിച്ചെന്നും, ഇതിന് പിന്നാലെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നും അവർ ആരോപിച്ചിരുന്നു.

സംഭവത്തിൽ ജയശ്രീയുടെ പരാതിയിൽ പട്ടികജാതി അതിക്രമ നിരോധന നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നിരുന്നത്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റിന്റെ പ്രതികരണം.

ജയശ്രീക്ക് ജോലി നൽകിയ ജില്ലാ പഞ്ചായത്തിന്റെ നടപടിയെ വലിയൊരു നീതിയായിട്ടാണ് നാട്ടുകാർ നോക്കിക്കാണുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365965/caste-abuse-at-saraswati-vidyalaya)