---
title: "പണിവരുമെന്ന് അറിയില്ലേ? ആരോഗ്യമന്ത്രിയെ 'കിങ്ങിണി മോന്‍' എന്ന കമന്റിട്ട് ആക്ഷേപിച്ചു; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു"
english_title: "Health Minister K Muraleedharan mocked, case registered against CPM worker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365938/health-minister-k-muraleedharan-mocked-case-registered-against-cpm-worker-"
published_at: "2026-06-14T14:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19987158cca_k_muraleedaran.jpg"
keywords: ["Health Minister", "K Muraleedharan", "Sarcastic comment", "Case", "CPM worker"]
---

# പണിവരുമെന്ന് അറിയില്ലേ? ആരോഗ്യമന്ത്രിയെ 'കിങ്ങിണി മോന്‍' എന്ന കമന്റിട്ട് ആക്ഷേപിച്ചു; സിപിഐഎം പ്രവർത്തകനെതിരെ കേസെടുത്തു

> **Lead Summary:** **കോഴിക്കോട് : **ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ട സി പി ഐ എം പ്രവർത്തകനെതിരെ കേസ്.

## Article Content

**കോഴിക്കോട് : **ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിൻ്റെ വാർത്തക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ട സി പി ഐ എം പ്രവർത്തകനെതിരെ കേസ്.

താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിന് എതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി താമരശ്ശേരി പൊലീസ് കേസെടുത്തത്. കെ മുരളീധരനെ കിങ്ങിണി മോന്‍ എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. കെ പി സി സ് അംഗം പി സി ഹബീബ് തമ്പിയുടെ പരാതിയിലാണ് കേസെടുത്തത്.

അതേസമയം ആരോഗ്യമന്ത്രി കോഴിക്കോട് എത്തി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് റയിൽവേ സ്റ്റേഷനിൽ വൻ പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ നിപ, ഷിഗല്ല അവലോകനയോഗം ചേർന്നു.

കോഴിക്കോട് കലക്ടറേറ്റിൽ ആണ് യോഗം ചേർന്നത്. വിവിധ ജില്ലാ കളക്ടർമാർ,കോഴിക്കോട് ഡിഎംഒ, ഡി ഇ ഒയും ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മന്ത്രി മെഡിക്കൽ കോളേജ് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365938/health-minister-k-muraleedharan-mocked-case-registered-against-cpm-worker-)