---
title: "ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തം: പകതീർക്കാൻ വാഹനത്തിന് തീയിട്ടു; മൂന്ന് പ്രതികൾ പിടിയിൽ"
english_title: "Fire breaks out in residential complex in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365937/fire-breaks-out-in-residential-complex-in-delhi"
published_at: "2026-06-14T14:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e724329285_delhi_fie.jpg"
keywords: ["Latest News", "Delhi", "Fire Breaks", "Arrest"]
---

# ഡൽഹിയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തം: പകതീർക്കാൻ വാഹനത്തിന് തീയിട്ടു; മൂന്ന് പ്രതികൾ പിടിയിൽ

> **Lead Summary:** **ന്യൂഡൽഹി: [**ഡൽഹി തുഗ്ലക്കാബാദിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് വാഹനത്തിന് തീവെച്ച സംഘത്തെ പോലീസ് പിടികൂടി. 17-കാരിയുൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

## Article Content

**ന്യൂഡൽഹി: [**ഡൽഹി തുഗ്ലക്കാബാദിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. വ്യക്തിവൈരാഗ്യത്തെത്തുടർന്ന് വാഹനത്തിന് തീവെച്ച സംഘത്തെ പോലീസ് പിടികൂടി. 17-കാരിയുൾപ്പെടെ മൂന്ന് പേരാണ് അറസ്റ്റിലായത്.

സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ: കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ താമസിക്കുന്ന വ്യക്തിയുമായി പ്രതികൾക്ക് സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി ഇയാളുടെ ഉടമസ്ഥതയിലുള്ള കാറിന് തീയിടാൻ പ്രതികൾ തീരുമാനിക്കുകയായിരുന്നു.

ഇതിനായി 17-കാരിക്ക് പെട്രോളും തീപ്പെട്ടിയും എത്തിച്ചുനൽകിയത് കൂട്ടുപ്രതിയായ യുവതിയായിരുന്നു. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിന് തീയിട്ട ശേഷം ഇവർ സ്ഥലത്തുനിന്ന് ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതികൾ അഞ്ചാം നിലയിലെ താമസക്കാരനെ ലക്ഷ്യമിട്ടാണ് തീവെച്ചതെങ്കിലും, തീ അനിയന്ത്രിതമായി പടരുകയായിരുന്നു. പാർക്കിങ് ഏരിയയിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടർന്നതോടെ ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു.

കെട്ടിടത്തിന്റെ രണ്ട്, നാല് നിലകളിലായി താമസിച്ചിരുന്ന മൂന്ന് പേർ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരണപ്പെട്ടു. എട്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തീപിടുത്തത്തിൽ മൂന്ന് സ്കൂട്ടറുകളും രണ്ട് മോട്ടോർ സൈക്കിളുകളും ഒരു സൈക്കിളും പൂർണ്ണമായി കത്തിനശിച്ചു.

യുവതിയെയും 17-കാരിയെയും കൂടാതെ ഇവരെ സഹായിച്ച യുവതിയുടെ സഹോദരനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങൾ ലക്ഷ്യമിട്ടതിലും വലിയ രീതിയിൽ തീ പടർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചു.

കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് പ്രതികൾ മൊഴി നൽകിയതായും പോലീസ് വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365937/fire-breaks-out-in-residential-complex-in-delhi)