---
title: "തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് പരിപാടിയിൽ വി.സിമാർ; 'കേരളത്തോട് മാപ്പ് പറയണം, വർഗീയത വച്ചുപൊറുപ്പിക്കില്ല' -  മുഖ്യമന്ത്രി"
english_title: "VCs at RSS program that speaks of extreme communalism 'Irresponsibility will not be tolerated' - Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365934/vcs-at-rss-program-that-speaks-of-extreme-communalism-irresponsibility-will-not-be-tolerated-chief-minister"
published_at: "2026-06-14T14:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e6f8520e1d_vd.jpg"
keywords: ["RSS Centenary", "Mohan Bhagwat", "Vice Chancellors", "Controversy Participation", "Educational Dignity", "VDSatheesan"]
---

# തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് പരിപാടിയിൽ വി.സിമാർ; 'കേരളത്തോട് മാപ്പ് പറയണം, വർഗീയത വച്ചുപൊറുപ്പിക്കില്ല' -  മുഖ്യമന്ത്രി

> **Lead Summary:** ** **ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

## Article Content

** **ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സർവകലാശാല വി.സിമാരെ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയത്തെ അതീവ ഗൗരവമായി കാണുന്നുവെന്നു. ഗുരുതരമായ വീഴ്ച്ച വി.സിമാർക്ക് ഉണ്ടായി. കേരളത്തിന്റെ വിദ്യഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസിലർമാരുടെ അന്തസിനും നിരക്കാത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

**മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്**

ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നു. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാൻസലർമാർക്ക് ഉണ്ടായത്. കേരളത്തിൻ്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാൻസലർമാരുടെ അന്തസിനും നിരക്കാത്തതാണത്.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർ.എസ്.എസ് നേതാവിൻ്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365934/vcs-at-rss-program-that-speaks-of-extreme-communalism-irresponsibility-will-not-be-tolerated-chief-minister)