---
title: "'അമ്മേ, അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം';  വാര്‍ത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോണെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി "
english_title: "Nitish Kumar Reddy takes his mother's phone during a press conference"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365933/nitish-kumar-reddy-takes-his-mothers-phone-during-a-press-conference"
published_at: "2026-06-14T14:36:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e6f54824e4_cvbfghn.jpg"
keywords: ["sports", "Nitish Kumar Reddy", "press conference"]
---

# 'അമ്മേ, അഞ്ച് മിനിറ്റ് കഴിഞ്ഞ് വിളിക്കാം';  വാര്‍ത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോണെടുത്ത് നിതീഷ് കുമാര്‍ റെഡ്ഡി 

> **Lead Summary:** ധരംശാല:**[ ** അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോൺ കോൾ അറ്റൻഡ് ചെയ്ത് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന് യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ധരംശാലയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു സംഭവം.

## Article Content

ധരംശാല:**[ ** അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിനിടെ അമ്മയുടെ ഫോൺ കോൾ അറ്റൻഡ് ചെയ്ത് ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കവർന്ന് യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി. ധരംശാലയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയതിന് പിന്നാലെയായിരുന്നു സംഭവം.

> മാധ്യമപ്രവർത്തകൻ ചോദ്യം ചോദിക്കുന്നതിനിടെ ഫോൺ റിംഗ് ചെയ്യുകയും സ്ക്രീനിൽ അമ്മയുടെ പേര് കണ്ടയുടൻ കോൾ കട്ട് ചെയ്യാതെ താരം ഫോൺ എടുക്കുകയുമായിരുന്നു. "അമ്മേ, ഞാൻ ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞിട്ട് തിരിച്ചുവിളിക്കാം" എന്ന് പറഞ്ഞ താരം, തൊട്ടുപിന്നാലെ മാധ്യമപ്രവർത്തകരോട് വിനയപൂർവ്വം ക്ഷമ ചോദിക്കുകയും ചെയ്തത് പ്രസ് റൂമിൽ വലിയ ചിരിക്ക് വഴിവെച്ചു.

ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെയാണ് നിതീഷ് ഇന്ത്യൻ ടീമിലേക്ക് എത്തിയത്. മത്സരത്തിൽ ബാറ്റിംഗിന് ഇറങ്ങിയില്ലെങ്കിലും സെഞ്ച്വറി നേടി ഇന്ത്യക്ക് ഭീഷണിയായ റഹ്മാനുള്ള ഗുർബാസ്, വെറ്ററൻ താരം മുഹമ്മദ് നബി എന്നിവരുടെ നിർണ്ണായക വിക്കറ്റുകൾ ഉൾപ്പെടെ നാല് ഓവറിൽ 31 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നിതീഷ് വീഴ്ത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365933/nitish-kumar-reddy-takes-his-mothers-phone-during-a-press-conference)