---
title: "ചാർജ് തീരില്ല! കനംകൂട്ടി കപ്പാസിറ്റി കൂട്ടാൻ ആപ്പിൾ; ഐഫോൺ 18 പ്രോ സീരീസ് സെപ്റ്റംബറിൽ എത്തിയേക്കും "
english_title: "iPhone 18 Pro series may arrive in September"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365930/iphone-18-pro-series-may-arrive-in-september"
published_at: "2026-06-14T14:29:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e6ddc6c271_cvdbtfygjhm.jpg"
keywords: ["latest news", "iPhone 18 Pro series", "india"]
---

# ചാർജ് തീരില്ല! കനംകൂട്ടി കപ്പാസിറ്റി കൂട്ടാൻ ആപ്പിൾ; ഐഫോൺ 18 പ്രോ സീരീസ് സെപ്റ്റംബറിൽ എത്തിയേക്കും 

> **Lead Summary:** **[** ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. 2026 സെപ്റ്റംബർ ആദ്യവാരങ്ങളിൽ നടക്കുന്ന വാർഷിക ലോഞ്ച് ഇവന്റിൽ ഇവ അവതരിപ്പിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫോണിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

## Article Content

**[** ആപ്പിളിന്റെ അടുത്ത തലമുറ ഫ്ലാഗ്ഷിപ്പ് ഫോണുകളായ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകൾ. 2026 സെപ്റ്റംബർ ആദ്യവാരങ്ങളിൽ നടക്കുന്ന വാർഷിക ലോഞ്ച് ഇവന്റിൽ ഇവ അവതരിപ്പിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഫോണിന്റെ സവിശേഷതകളും വിലയും സംബന്ധിച്ച വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്.

 ഫോണിന്റെ കനം നേരിയ തോതിൽ (8.8 മില്ലിമീറ്റർ) വർദ്ധിപ്പിച്ച് 5,100mAh മുതൽ 5,200mAh വരെയുള്ള വലിയ ബാറ്ററി ഉൾപ്പെടുത്താനാണ് ആപ്പിൾ പദ്ധതിയിടുന്നത്. ഡൈനാമിക് ഐലൻഡിന്റെ വലിപ്പം 35% വരെ കുറച്ച് കൂടുതൽ സ്ക്രീൻ സ്പേസ് ലഭ്യമാക്കിയേക്കും. ഡിസ്പ്ലേ വലിപ്പത്തിൽ മാറ്റമുണ്ടാകില്ല (6.3 ഇഞ്ചും 6.9 ഇഞ്ചും).

 പ്രധാന ക്യാമറയിൽ വെളിച്ചം നിയന്ത്രിക്കാൻ സഹായിക്കുന്ന 'വേരിയബിൾ അപ്പർച്ചർ' സാങ്കേതികവിദ്യ അവതരിപ്പിച്ചേക്കും. മെച്ചപ്പെട്ട ഇമേജ് സെൻസറും ടെലിഫോട്ടോ ലെൻസും ഇതിലുണ്ടാകും.

TSMC-യുടെ അത്യാധുനിക 2 നാനോമീറ്റർ സാങ്കേതികവിദ്യയിൽ നിർമ്മിച്ച പുതിയ 'A20 പ്രോ' ചിപ്‌സെറ്റാണ് ഇതിന് കരുത്തേകുക. ഇത് 15% കൂടുതൽ വേഗതയും 30% മെച്ചപ്പെട്ട വൈദ്യുതി കാര്യക്ഷമതയും നൽകും. പുതിയ C2 മോഡം വഴി 5G, സാറ്റലൈറ്റ് കണക്റ്റിവിറ്റികളും മെച്ചപ്പെടും.

ഇന്ത്യൻ വിപണിയിൽ മുൻ തലമുറയുടെ വില നിലവാരം തന്നെയാകും പുതിയ സീരീസിനും പ്രതീക്ഷിക്കുന്നത്. ഐഫോൺ 18 പ്രോയ്ക്ക് ഏകദേശം 1,34,900 രൂപയും പ്രോ മാക്‌സിന് 1,49,900 രൂപയും ആയിരിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365930/iphone-18-pro-series-may-arrive-in-september)