---
title: "കൊല്ലം ചിതറയിൽ 24 കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ"
english_title: "Auto driver arrested for trying to rape 24-year-old woman inside house in Chitara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365924/auto-driver-arrested-for-trying-to-rape-24-year-old-woman-inside-house-in-chitara"
published_at: "2026-06-14T13:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e66da28195_xcdfbg.jpg"
keywords: ["latest news", "Auto driver", "Chitara", "rape attempt"]
---

# കൊല്ലം ചിതറയിൽ 24 കാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

> **Lead Summary:** കടയ്ക്കൽ: ചിതറയിൽ 24 വയസ്സുകാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 61-കാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം അൻവർ മൻസിലിൽ നിസാറുദീനെയാണ് ചിതറ പൊലീസ് പിടികൂടിയത്. ഇയാൾ 2020-ലും മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

## Article Content

കടയ്ക്കൽ: ചിതറയിൽ 24 വയസ്സുകാരിയെ വീടിനുള്ളിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 61-കാരനായ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിലായി. ചിതറ ചല്ലിമുക്ക് വട്ടക്കരിക്കം അൻവർ മൻസിലിൽ നിസാറുദീനെയാണ് ചിതറ പൊലീസ് പിടികൂടിയത്. ഇയാൾ 2020-ലും മറ്റൊരു പീഡനക്കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്നതിനായാണ് യുവതി ഇയാളുടെ ഓട്ടോ വിളിപ്പിച്ചത്. സിലിണ്ടർ വീടിനകത്ത് കയറ്റിവെച്ച ശേഷം ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു.

തുടർന്ന് യുവതി നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് വട്ടക്കരിക്കത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ നിസാറുദീനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365924/auto-driver-arrested-for-trying-to-rape-24-year-old-woman-inside-house-in-chitara)