---
title: "ഡോക്ടറില്ല; കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം വൈകുന്നു ,പ്രതിഷേധവുമായി ബന്ധുക്കള്‍"
english_title: "Postmortem delayed at Kollam District Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365921/postmortem-delayed-at-kollam-district-hospital"
published_at: "2026-06-14T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e65450fa54_cvbfhyj.jpg"
keywords: ["latest news", "kollam", "Kollam District Hospital", "Postmortem delayed"]
---

# ഡോക്ടറില്ല; കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം വൈകുന്നു ,പ്രതിഷേധവുമായി ബന്ധുക്കള്‍

> **Lead Summary:** കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവധിയിലായതിനെ തുടർന്ന് പകരക്കാരെ നിയമിക്കാത്തതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ മണിക്കൂറുകളോളം വൈകി. രാവിലെ എട്ടുമണി മുതൽ അഞ്ചോളം മൃതദേഹങ്ങളുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

## Article Content

കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അവധിയിലായതിനെ തുടർന്ന് പകരക്കാരെ നിയമിക്കാത്തതിനാൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ മണിക്കൂറുകളോളം വൈകി. രാവിലെ എട്ടുമണി മുതൽ അഞ്ചോളം മൃതദേഹങ്ങളുമായി ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ കാത്തുനിൽക്കേണ്ടി വന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി.

സംഭവത്തിൽ പരാതിപ്പെട്ടിട്ടും ആശുപത്രി സൂപ്രണ്ടോ പകര ചുമതലയുള്ള ഓഫീസറോ ഡി.എം.ഓയോ കൃത്യമായി പ്രതികരിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി ആംബുലൻസുകളിലുണ്ടായിരുന്ന മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

ഇതിന് പിന്നാലെ ജില്ലാ കളക്ടർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും ഇന്ന് തന്നെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ ഡോക്ടറെത്തി പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചതായാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365921/postmortem-delayed-at-kollam-district-hospital)