---
title: "ജവാൻ ഇനിയില്ല ; ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം നിലച്ചു  ബെവ്‌കോയ്ക്ക് കനത്ത നഷ്ടം"
english_title: "Production of Jawan liquor stopped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365910/production-of-jawan-liquor-stopped"
published_at: "2026-06-14T12:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e573e78944_dtyguty.jpg"
keywords: ["latest news", "jawan", "Jawan liquor stopped"]
---

# ജവാൻ ഇനിയില്ല ; ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം നിലച്ചു  ബെവ്‌കോയ്ക്ക് കനത്ത നഷ്ടം

> **Lead Summary:** തിരുവനന്തപുരം: പാക്കിങ് സാമഗ്രികളുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം നാല് ദിവസമായി പൂർണമായും നിലച്ചു. മദ്യം പാക്ക് ചെയ്യാനാവശ്യമായ കുപ്പി, ലേബൽ, ക്യാപ്പ്, കേസ് എന്നിവ തീർന്നതാണ് പ്രതിസന്ധിക്ക് കാരണം.

## Article Content

തിരുവനന്തപുരം: പാക്കിങ് സാമഗ്രികളുടെ ദൗർലഭ്യം മൂലം സംസ്ഥാനത്ത് ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം നാല് ദിവസമായി പൂർണമായും നിലച്ചു. മദ്യം പാക്ക് ചെയ്യാനാവശ്യമായ കുപ്പി, ലേബൽ, ക്യാപ്പ്, കേസ് എന്നിവ തീർന്നതാണ് പ്രതിസന്ധിക്ക് കാരണം.

സമയബന്ധിതമായി ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഇതിന് ബെവ്‌കോ എം.ഡി എം.ആർ. അജിത് കുമാർ നടപടി സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. സാമഗ്രികൾ തീർന്ന കാര്യം ചൂണ്ടിക്കാട്ടി ടി.എസ്.സി.എൽ മാനേജർ നാല് തവണ കത്തയച്ചിട്ടും എം.ഡിയുടെ ഭാഗത്തുനിന്ന് മറുപടിയോ നടപടിയോ ഉണ്ടായിട്ടില്ല.

പ്രതിദിനം 6,000 മുതൽ 10,000 കേസുകൾ വരെ വിറ്റഴിച്ചിരുന്ന ജനപ്രിയ മദ്യത്തിന്റെ ഉൽപ്പാദനം മുടങ്ങിയതോടെ ബിവറേജസ് കോർപ്പറേഷന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365910/production-of-jawan-liquor-stopped)