---
title: "വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ"
english_title: "Youth arrested with methamphetamine smuggled on scooter in Vadakara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365899/youth-arrested-with-methamphetamine-smuggled-on-scooter-in-vadakara"
published_at: "2026-06-14T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4bcf114f8_fhdgfh.jpg"
keywords: ["latest news", "Vadakara druds", "methamphetamine"]
---

# വടകരയിൽ സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ

> **Lead Summary:** കോഴിക്കോട് : സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ. പുറുങ്കരയതോത്ത് ഷമിനാദ് ആണ് പിടിയിലായത്. സ്കൂട്ടറിൽനിന്ന് 5.981 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സയിദ് മുഹമ്മദും സംഘവും ചോറോട് മുടുങ്ങൽ ദേശത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുൽ,

## Article Content

കോഴിക്കോട് : സ്കൂ‌ട്ടറിൽ കടത്തിയ മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ. പുറുങ്കരയതോത്ത് ഷമിനാദ് ആണ് പിടിയിലായത്. സ്കൂട്ടറിൽനിന്ന് 5.981 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ സയിദ് മുഹമ്മദും സംഘവും ചോറോട് മുടുങ്ങൽ ദേശത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അസി. എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കുൽ,

പ്രിവന്റീവ് ഓഫീസർ ഉനൈസ്, പ്രിവന്റീവ് ഓഫീസർ ഷിരാജ്, സിവിൽ എക്സൈസ് ഓഫീസർ മാരായ മുസ്ബിൻ, ശ്യാം രാ ജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജില, ജസ്മിന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365899/youth-arrested-with-methamphetamine-smuggled-on-scooter-in-vadakara)