---
title: "മഹാരാഷ്ട്രയിൽ കൂട്ടമരണം: ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മക്കളെയും കിണറ്റിലും  മരിച്ച നിലയിൽ  കണ്ടെത്തി"
english_title: "Four members of a family found dead in Maharashtra."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365891/four-members-of-a-family-found-dead-in-maharashtra"
published_at: "2026-06-14T11:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2558b10ba4d_death.jpg"
keywords: ["Maharashtra", "Mass death", "Suicide"]
---

# മഹാരാഷ്ട്രയിൽ കൂട്ടമരണം: ഭർത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മക്കളെയും കിണറ്റിലും  മരിച്ച നിലയിൽ  കണ്ടെത്തി

> **Lead Summary:** **മുംബൈ : ** ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ മാലേഗാവ് താലൂക്കിലെ ടിവ്‌ലി ഗ്രാമത്തിലാണ് സംഭവം . ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത് . ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും മകനും മകളും കിണറ്റിൽ മരിച്ച നിലയിലുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

## Article Content

**മുംബൈ : ** ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ മാലേഗാവ് താലൂക്കിലെ ടിവ്‌ലി ഗ്രാമത്തിലാണ് സംഭവം . ഭർത്താവും ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത് . ഭർത്താവ് തൂങ്ങിമരിച്ച നിലയിലും ഭാര്യയും മകനും മകളും കിണറ്റിൽ മരിച്ച നിലയിലുമായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അന്വേഷണം ആരംഭിച്ചതായി ഷിർപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഇമ്രാൻ പത്താൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശനി വൈകിട്ട് ടിവ്‌ലി ഗ്രാമത്തിൽ ഒരാൾ തൂങ്ങിമരിച്ചതായും ഭാര്യയും മകനും മകളും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതായും വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഇമ്രാൻ പത്താൻ പറഞ്ഞു.

നാല് മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടം നടത്തും. അതിനുശേഷം മാത്രമേ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വ്യക്തമാക്കാൻ കഴിയപവെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365891/four-members-of-a-family-found-dead-in-maharashtra)