---
title: "ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം"
english_title: "Free travel, KSRTC, Priyadarshini, inauguration, women's safety/welfare"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365890/free-travel-ksrtc-priyadarshini-inauguration-womens-safetywelfare"
published_at: "2026-06-14T11:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e45d10f391_bus.jpg"
keywords: ["Free travel", "KSRTC", "Priyadarshini", "Inauguration", "women's safety/welfare"]
---

# ഇനി ബാഗ് തപ്പേണ്ട ....; ഇനി 'പ്രിയദർശിനി'യാത്ര: കെഎസ്ആർടിസിയുടെ സൗജന്യയാത്രയ്ക്ക് നാളെ തുടക്കം

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ആദ്യ യാത്രയിൽ വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും ബസിൽ സഞ്ചരിക്കും.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യയാത്ര പദ്ധതിക്ക് നാളെ തുടക്കമാകും. രാവിലെ 8.30-ന് തിരുവനന്തപുരം തമ്പാനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് ശേഷം ആദ്യ യാത്രയിൽ വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും ബസിൽ സഞ്ചരിക്കും.

ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗൺ ടു ടൗൺ, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്‍ആര്‍ടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.

പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365890/free-travel-ksrtc-priyadarshini-inauguration-womens-safetywelfare)