---
title: "പകർച്ചവ്യാധി ഭീതിയിൽ കേരളം: 13 ദിവസത്തിനിടെ മരിച്ചത് 41 പേർ; പനിപ്പടർന്ന് ചികിത്സ തേടുന്നത് പതിനായിരങ്ങൾ"
english_title: "Kerala reports 41 deaths in 13 days amid pandemic fears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365877/Kerala-reports-41-deaths-in-13-days-amid-pandemic-fears"
published_at: "2026-06-14T10:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69687af4c316d_jappan.jpg"
keywords: ["latest news", "pandemic fears", "shigella"]
---

# പകർച്ചവ്യാധി ഭീതിയിൽ കേരളം: 13 ദിവസത്തിനിടെ മരിച്ചത് 41 പേർ; പനിപ്പടർന്ന് ചികിത്സ തേടുന്നത് പതിനായിരങ്ങൾ

> **Lead Summary:** തിരുവനന്തപുരം: ഇടവിട്ടുള്ള മഴയെത്തുടർന്ന് സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം 41 പേർക്കാണ് വിവിധ പകർച്ചവ്യാധികൾ പിടിപെട്ട് ജീവൻ നഷ്ടമായത് ഇതിൽ ഇൻഫ്ലുവൻസ ബാധിച്ച് 9 പേരും, എലിപ്പനി മൂലം 8 പേരും, ഡെങ്കിപ്പനി വന്ന് 5 പേരും മരിച്ചു. പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത് കഴിഞ്ഞ ദിവസം മാത്രം 11,534 പേർ ആശുപത്രികളിലെത്തി. തൃശൂരിലും വയനാട്ടിലും ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ 59 പേരും ഈ മാസം മാത്രം ചികിത്സ തേടിയവരാണ്.

## Article Content

തിരുവനന്തപുരം: ഇടവിട്ടുള്ള മഴയെത്തുടർന്ന് സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 13 ദിവസത്തിനിടെ മാത്രം 41 പേർക്കാണ് വിവിധ പകർച്ചവ്യാധികൾ പിടിപെട്ട് ജീവൻ നഷ്ടമായത് ഇതിൽ ഇൻഫ്ലുവൻസ ബാധിച്ച് 9 പേരും, എലിപ്പനി മൂലം 8 പേരും, ഡെങ്കിപ്പനി വന്ന് 5 പേരും മരിച്ചു. പ്രതിദിനം പതിനായിരത്തിലധികം ആളുകളാണ് പനി ബാധിച്ച് ചികിത്സ തേടുന്നത് കഴിഞ്ഞ ദിവസം മാത്രം 11,534 പേർ ആശുപത്രികളിലെത്തി. തൃശൂരിലും വയനാട്ടിലും ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ 135 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്, ഇതിൽ 59 പേരും ഈ മാസം മാത്രം ചികിത്സ തേടിയവരാണ്.

രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തുപോകുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതും പരമാവധി ഒഴിവാക്കാൻ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.

കുടലിനെ ബാധിക്കുന്ന ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയെന്നും വയറിളക്കം, പനി, വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങളെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365877/Kerala-reports-41-deaths-in-13-days-amid-pandemic-fears)