---
title: "കോഴിക്കൂട് അടക്കിവാണ്  മൂർഖൻ.....! കോഴിയെ കൊന്നു, മുട്ടയും വിഴുങ്ങി; കോഴിക്കൂട്ടിലെ 'അതിഥി'യെ കണ്ട് വീട്ടുകാർ ഞെട്ടി!"
english_title: " In the chicken cage  Cobra snake found"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365876/in-the-chicken-cage-cobra-snake-found"
published_at: "2026-06-14T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e3277e2fe9_COBRA.jpg"
keywords: ["Chicken cage", "Cobra snake", "Cobra", "snake", "Palakkad"]
---

# കോഴിക്കൂട് അടക്കിവാണ്  മൂർഖൻ.....! കോഴിയെ കൊന്നു, മുട്ടയും വിഴുങ്ങി; കോഴിക്കൂട്ടിലെ 'അതിഥി'യെ കണ്ട് വീട്ടുകാർ ഞെട്ടി!

> **Lead Summary:** **പാലക്കാട് : **കോഴിക്കൂട്ടിൽ നിന്നുയർന്ന അസ്വാഭാവികമായ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ** **കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി.

## Article Content

**പാലക്കാട് : **കോഴിക്കൂട്ടിൽ നിന്നുയർന്ന അസ്വാഭാവികമായ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ** **കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി.

തൃത്താല കുമ്പിടി ഉമ്മത്തൂർ പന്നിക്കായിൽ കുഞ്ഞാവയുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കൂട്ടിൽ കയറിയ പാമ്പ് ഒരു കോഴിയെ കൊന്നതോടൊപ്പം ഒരു മുട്ടയും വിഴുങ്ങിയതായി വീട്ടുകാർ പറഞ്ഞു.

കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ടാണ് വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ഓടിയെത്തിയത്. പരിശോധനയിൽ കൂട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌നേക്ക് റെസ്ക്യൂ പ്രവർത്തകനായ കുമ്പിടി സ്വദേശി മനോജിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മനോജ് സുരക്ഷിതമായി പാമ്പിനെ പിടികൂടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365876/in-the-chicken-cage-cobra-snake-found)