---
title: "മലപ്പുറത്ത് വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം;തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു, പരിശോധന കർശനം"
english_title: "Shigella presence in water in Malappuram, Ilaneer parlour closed in Tirurangadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365875/Shigella-presence-in-water-in-Malappuram,-Ilaneer-parlour-closed-in-Tirurangadi"
published_at: "2026-06-14T10:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2920268dfe1_shigalla.jpg"
keywords: ["latest news", "Tirurangadi", "malappuram", "Shigella", "Ilaneer parlour"]
---

# മലപ്പുറത്ത് വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം;തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു, പരിശോധന കർശനം

> **Lead Summary:** മലപ്പുറം:**[**കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. രണ്ട് ഘട്ടങ്ങളിലായി 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലറിലെ വെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചു.

## Article Content

മലപ്പുറം:**[**കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്നു സ്ഥിരീകരിച്ചതിനു പിന്നാലെ ജില്ലയിലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്. രണ്ട് ഘട്ടങ്ങളിലായി 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ, തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലറിലെ വെള്ളത്തിൽ ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അടപ്പിച്ചു.

ഇവിടെ പാത്രങ്ങളും ഗ്ലാസുകളും കഴുകാൻ ഉപയോഗിച്ച കിണറ്റുവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്, എന്നാൽ ഇളനീർ ജൂസ് ഉണ്ടാക്കാൻ ഈ വെള്ളം ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിൽ ഈ മേഖലയിൽ മറ്റാർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സി.എസ്.രാജേഷ് അറിയിച്ചു. എങ്കിലും ജാഗ്രതയുടെ ഭാഗമായി ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.ജൂൺ 15 മുതൽ ആരംഭിക്കുന്ന മഴക്കാല മുന്നൊരുക്ക പരിശോധനകൾ ഇതോടൊപ്പം കൂടുതൽ ഊർജിതമാക്കാനാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365875/Shigella-presence-in-water-in-Malappuram,-Ilaneer-parlour-closed-in-Tirurangadi)