---
title: "ലോകകപ്പ് വേദിയിൽ നാടകീയ രംഗങ്ങൾ; മൈതാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ആരാധകൻ പിടിയിൽ"
english_title: "Tried to break into the World Cup field"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365874/Tried-to-break-into-the-World-Cup-field"
published_at: "2026-06-14T10:01:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e367cc1302_5.jpg"
keywords: ["Latest News", "Fifa World Cup 2026", "Washington"]
---

# ലോകകപ്പ് വേദിയിൽ നാടകീയ രംഗങ്ങൾ; മൈതാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച ആരാധകൻ പിടിയിൽ

> **Lead Summary:** **വാഷിങ്ടൺ: [ **ലോകകപ്പ് ഫുട്ബോളിനിടെ വാഷിങ്ടണിൽ നടന്ന യു.എസ്.എ-പാരഗ്വായ് മത്സരത്തിനിടയിൽ മൈതാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ഒരു ആരാധകന്റെ ശ്രമം.

## Article Content

**വാഷിങ്ടൺ: [ **ലോകകപ്പ് ഫുട്ബോളിനിടെ വാഷിങ്ടണിൽ നടന്ന യു.എസ്.എ-പാരഗ്വായ് മത്സരത്തിനിടയിൽ മൈതാനത്തേക്ക് അതിക്രമിച്ചു കടക്കാൻ ഒരു ആരാധകന്റെ ശ്രമം.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്ന സമയത്താണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ചുകൊണ്ട് ഈ ആരാധകൻ ഗ്രൗണ്ടിലേക്ക് ചാടാൻ ശ്രമിച്ചത്. ഗാലറിയിലെ സുരക്ഷാവേലി കടക്കാൻ ഇയാൾ പലതവണ ശ്രമിച്ചത് ഉദ്യോഗസ്ഥരെ ഏറെനേരം അങ്കലാപ്പിലാക്കി.

മൈതാനത്തേക്ക് കടക്കാൻ അവസരം നോക്കി ഇടത്തോട്ടും വലത്തോട്ടും മാറി മാറി നടന്ന ഇയാൾ ഒടുവിൽ താഴേക്ക് ചാടുക തന്നെ ചെയ്തു. എന്നാൽ, ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇയാളെ കീഴ്‌പ്പെടുത്തി ഗ്രൗണ്ടിലേക്ക് കടക്കുന്നത് തടഞ്ഞു.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജിയോവാനി റെയ്‌നയുടെ ഗോളിന് തൊട്ടുമുമ്പായിരുന്നു നാടകീയമായ ഈ രംഗങ്ങൾ അരങ്ങേറിയത്. അതേസമയം, കളിക്കളത്തിൽ ആതിഥേയരായ അമേരിക്ക മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പാരഗ്വായ്ക്കെതിരെ അമേരിക്കയുടെ വിജയം. യു.എസ്.എയുടെ തുടർച്ചയായ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ പാരഗ്വായ് പതറിയപ്പോൾ, മികച്ച ജയത്തോടെ ആതിഥേയർ ലോകകപ്പിലെ തങ്ങളുടെ വരവ് അറിയിച്ചു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365874/Tried-to-break-into-the-World-Cup-field)