---
title: " പൈസ വെച്ച് നീട്ടേണ്ട, നാളെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യയാത്ര, കെഎസ്ആർടിസി സൗജന്യയാത്രയ്ക്കെതിരെ ലിറ്റിൽ ഫ്ലവർ ബസിന്റെ മാസ് പ്രതിഷേധം"
english_title: "KSRTC free travel, free travel for men, 'Little Flower' bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365869/ksrtc-free-travel-free-travel-for-men-little-flower-bus"
published_at: "2026-06-14T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e2c113dcdf_bus.jpg"
keywords: ["KSRTC free travel", "Free travel", "Men", "Little Flower bus"]
---

#  പൈസ വെച്ച് നീട്ടേണ്ട, നാളെ സ്വകാര്യ ബസിൽ പുരുഷന്മാർക്ക് സൗജന്യയാത്ര, കെഎസ്ആർടിസി സൗജന്യയാത്രയ്ക്കെതിരെ ലിറ്റിൽ ഫ്ലവർ ബസിന്റെ മാസ് പ്രതിഷേധം

> **Lead Summary:** **നെടുമ്പാശേരി : ( **[https://truevisionnews.com/)]** **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യയാത്ര സ്വകാര്യ ബസ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ, നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾ വ്യത്യസ്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ആലുവ - മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസാണ് വേറിട്ട പ്രതിഷേധത്തിലൂടെ ശ്രദ്ധേയമാകുന്നത്.

## Article Content

**നെടുമ്പാശേരി : ( **[https://truevisionnews.com/)]** **കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യയാത്ര സ്വകാര്യ ബസ് ഉടമകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ പശ്ചാത്തലത്തിൽ, നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾ വ്യത്യസ്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്. ആലുവ - മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന സ്വകാര്യ ബസാണ് വേറിട്ട പ്രതിഷേധത്തിലൂടെ ശ്രദ്ധേയമാകുന്നത്.

നാളെ ഈ ബസിൽ യാത്ര ചെയ്യുന്ന പുരുഷന്മാർക്ക് ഒരു ദിവസം മുഴുവൻ സൗജന്യ യാത്ര അനുവദിക്കുമെന്നും, ഒപ്പം സ്വകാര്യ ബസുകളെ കൈവിടാത്ത വനിതാ യാത്രക്കാർക്ക് മധുരം നൽകുമെന്നും ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസ് അറിയിച്ചു.

രാവിലെ 6.30 മുതൽ രാത്രി 8 വരെയുള്ള 7 ട്രിപ്പുകളിലും ലിറ്റിൽ ഫ്ലവറിൽ പുരുഷന്മാർക്കു സൗജന്യയാത്ര ചെയ്യാം. 25 വർഷത്തിലേറെയായി ബസ് സർവീസ് നടത്തുന്ന തന്റെ ബസ് റൂട്ടിന്റെ ഭൂരിഭാഗം ദൂരവും കെഎസ്ആർടിസി സർവീസുകൾക്കൊപ്പമാണ് ഓടുന്നതെന്നും യാത്രക്കാരിൽ കൂടുതലും വനിതകളായതിനാൽ സൗജന്യയാത്ര പദ്ധതി സ്ത്രീ യാത്രക്കാരെ നഷ്ടപ്പെടുത്തുമെന്നു‌ം ഡേവിസ് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365869/ksrtc-free-travel-free-travel-for-men-little-flower-bus)