---
title: " കൊലപാതകത്തിന് പിന്നിലെന്ത്? ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി, അന്വേഷണം"
english_title: "26-year-old Indian man stabbed to death in London"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365865/26-year-old-indian-man-stabbed-to-death-in-london"
published_at: "2026-06-14T09:26:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e26bb9c4f5_CRIME.jpg"
keywords: ["Stabbed", "London", "Murder", "Indian man", "Death"]
---

#  കൊലപാതകത്തിന് പിന്നിലെന്ത്? ലണ്ടനില്‍ 26 വയസുള്ള ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്തി, അന്വേഷണം

> **Lead Summary:** **ലണ്ടന്‍: ** യുവാവിനെ ഇന്ത്യക്കാരനെ കുത്തിക്കൊന്നു. വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിലാണ് അതിക്രൂര കൊലപാതകം നടന്നത് . പഞ്ചാബില്‍ നിന്നുള്ള ഗുര്‍ബജ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. 30 വയസുള്ള മറ്റൊരാള്‍ക്ക് കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയിലാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

**ലണ്ടന്‍: ** യുവാവിനെ ഇന്ത്യക്കാരനെ കുത്തിക്കൊന്നു. വെസ്റ്റ് ലണ്ടനിലെ സൗത്ത്ഹാളിലാണ് അതിക്രൂര കൊലപാതകം നടന്നത് . പഞ്ചാബില്‍ നിന്നുള്ള ഗുര്‍ബജ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. 30 വയസുള്ള മറ്റൊരാള്‍ക്ക് കുത്തേറ്റ് പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയിലാണെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ച പൊലീസ് സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി.

അക്രമം നടക്കുന്നതായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ രണ്ടുപേര്‍ കുത്തേറ്റ് റോഡില്‍ വീണുകിടക്കുന്ന നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി 12.30ഓടെയായിരുന്നു സംഭവം.

ഗുരുതരമായി പരിക്കേറ്റ ഗുര്‍ബജ് സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365865/26-year-old-indian-man-stabbed-to-death-in-london)