---
title: "സ്വിറ്റ്‌സർലൻഡ് - ഖത്തർ പോരാട്ടം 'വാർ' വിവാദത്തിൽ വിശദീകരണവുമായി ഫിഫ; തീരുമാനത്തിൽ മാറ്റമില്ല"
english_title: "FIFA clarifies Switzerland-Qatar 'war' controversy"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365864/fifa-clarifies-switzerland-qatar-war-controversy"
published_at: "2026-06-14T09:24:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e29cc81cbd_zcvx.jpg"
keywords: ["FIFA World cup2026", "Switzerland", "Qatar", "controversy"]
---

# സ്വിറ്റ്‌സർലൻഡ് - ഖത്തർ പോരാട്ടം 'വാർ' വിവാദത്തിൽ വിശദീകരണവുമായി ഫിഫ; തീരുമാനത്തിൽ മാറ്റമില്ല

> **Lead Summary:** ന്യൂയോർക്ക്: ലോകകപ്പിലെ സ്വിറ്റ്‌സർലൻഡ് - ഖത്തർ മത്സരത്തിനിടെ ഉടലെടുത്ത വിവാദ 'വാർ' തീരുമാനത്തിൽ ഔദ്യോഗിക വിശദീകരണവുമായി ഫിഫ രംഗത്തെത്തി. സ്വിറ്റ്‌സർലൻഡിന് അനുകൂലമായ പെനാൽറ്റി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആരാധകരിൽ നിന്നും നിരീക്ഷകരിൽ നിന്നും കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഫിഫ നിലപാട് വ്യക്തമാക്കിയത്.

## Article Content

ന്യൂയോർക്ക്: ലോകകപ്പിലെ സ്വിറ്റ്‌സർലൻഡ് - ഖത്തർ മത്സരത്തിനിടെ ഉടലെടുത്ത വിവാദ 'വാർ' തീരുമാനത്തിൽ ഔദ്യോഗിക വിശദീകരണവുമായി ഫിഫ രംഗത്തെത്തി. സ്വിറ്റ്‌സർലൻഡിന് അനുകൂലമായ പെനാൽറ്റി നിഷേധിച്ചതുമായി ബന്ധപ്പെട്ട് ആരാധകരിൽ നിന്നും നിരീക്ഷകരിൽ നിന്നും കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഫിഫ നിലപാട് വ്യക്തമാക്കിയത്.

മത്സരത്തിൽ സ്വിസ് താരം റെമോ ഫ്രൂളർ ബോക്‌സിനുള്ളിൽ വീഴ്ത്തപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. എന്നാൽ ഫ്രൂളർ പന്ത് സ്വീകരിക്കുന്ന സമയത്ത് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്നാണ് റീപ്ലേകൾ സൂചിപ്പിച്ചത്. ഫുട്‌ബോൾ നിയമപ്രകാരം ഓഫ്‌സൈഡ് സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ലഭിക്കേണ്ട പെനാൽറ്റിക്ക് സാധുതയില്ല. ഈ തീരുമാനത്തിൽ വാർ ഇടപെടാതിരുന്നതാണ് സ്വിസ് ആരാധകരെ ചൊടിപ്പിച്ചത്.

ഗ്രൗണ്ടിലെ റഫറിയുടെ തീരുമാനത്തെ ഫിഫ പൂർണ്ണമായും പിന്തുണച്ചു. ലഭ്യമായ എല്ലാ ക്യാമറ ആംഗിളുകളും വാർ റൂം കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്ന് ഫിഫ വ്യക്തമാക്കി.

ലോകകപ്പിനായി സജ്ജമാക്കിയ 'സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ്' സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തീരുമാനമെടുത്തതെന്ന് ഫിഫ അവകാശപ്പെട്ടെങ്കിലും, ഇതിന്റെ ഡിജിറ്റൽ അനിമേഷൻ ദൃശ്യങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായില്ല.

 നിലവിലുള്ള അന്താരാഷ്ട്ര ഫുട്‌ബോൾ നിയമങ്ങൾക്കും വാർ പ്രോട്ടോക്കോളിനും വിധേയമായി മാത്രമാണ് തീരുമാനമെടുത്തതെന്നും അധികൃതർ കൂട്ടിച്ചേർത്തു.  ശക്തരായ സ്വിറ്റ്‌സർലൻഡിനെതിരെ ചരിത്രപരമായ ഒരു പോയിന്റ് നേടാൻ ഈ സമനില ഖത്തറിന് കരുത്തായി. അതേസമയം, നിർണ്ണായക നിമിഷങ്ങളിൽ സാങ്കേതികവിദ്യ സ്വീകരിച്ച നിലപാട് ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365864/fifa-clarifies-switzerland-qatar-war-controversy)