---
title: "പെരുമ്പാവൂരിൽ കടയുടമയെയും മകനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ"
english_title: "Two arrested for injuring shop owner and son in Perumbavoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365859/two-arrested-for-injuring-shop-owner-and-son-in-perumbavoor"
published_at: "2026-06-14T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e23cc19c0f_dfhgfgh.jpg"
keywords: ["latest news", "Perumbavoor", "arrested"]
---

# പെരുമ്പാവൂരിൽ കടയുടമയെയും മകനെയും തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടുപേർ പിടിയിൽ

> **Lead Summary:** കൊച്ചി: പെരുമ്പാവൂർ പി.പി. റോഡിൽ കടയുടമയെയും മകനെയും തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കൊല്ലഞ്ഞാലിൽ സ്വദേശി വിനീഷ് , തുരുത്തിപ്പറമ്പ് സ്വദേശി അഖിൽ എന്നിവരെയാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

## Article Content

കൊച്ചി: പെരുമ്പാവൂർ പി.പി. റോഡിൽ കടയുടമയെയും മകനെയും തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കൊല്ലഞ്ഞാലിൽ സ്വദേശി വിനീഷ് , തുരുത്തിപ്പറമ്പ് സ്വദേശി അഖിൽ എന്നിവരെയാണ് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്നു. ഇത് ഇവിടെ നിന്നും മാറ്റാൻ കടയുടമ ആവശ്യപ്പെട്ടതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. മൂന്നംഗ സംഘമാണ് കടയുടമയ്ക്കും മകനുമെതിരെ ക്രൂരമായ ആക്രമണം നടത്തിയത്. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പിടിക്കപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്ഐ ജോജോ ജോർജ്, എഎസ്ഐമാരായ സുബൈർ എം.ബി, ബാബു കുര്യാക്കോസ്, ഷൈനി മാത്യു, സീനിയർ സിപിഒ രജിത് രാജൻ, സിപിഒമാരായ നജ്മി, സിബിൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365859/two-arrested-for-injuring-shop-owner-and-son-in-perumbavoor)