---
title: "പനിയും ഛര്‍ദിയുമായെത്തിയ ഏഴ് വയസുകാരന് ചികിത്സ നല്‍കിയില്ല; ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ പരാതി"
english_title: "Medical Negligence Complaint Filed Against Ottapalam Taluk Hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365835/medical-negligence-complaint-filed-against-ottapalam-taluk-hospital"
published_at: "2026-06-13T21:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d7b1fd65dc_COMPLAINT.jpg"
keywords: ["Latest News", "Medical Negligence", "Ottappalam Hospital", "Complaint"]
---

# പനിയും ഛര്‍ദിയുമായെത്തിയ ഏഴ് വയസുകാരന് ചികിത്സ നല്‍കിയില്ല; ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കെതിരെ പരാതി

> **Lead Summary:** പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വാണിയംകുളം സ്വദേശികളായ നിതീഷ് - രേഷ്മ ദമ്പതികളുടെ മകനാണ് ചികിത്സ നിഷേധിച്ചത്. പനിയും ഛര്‍ദിയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടെമ്പറേച്ചര്‍ പോലും പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

## Article Content

പാലക്കാട്: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വാണിയംകുളം സ്വദേശികളായ നിതീഷ് - രേഷ്മ ദമ്പതികളുടെ മകനാണ് ചികിത്സ നിഷേധിച്ചത്. പനിയും ഛര്‍ദിയുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ടെമ്പറേച്ചര്‍ പോലും പരിശോധിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പനി കാരണം കുട്ടിയെ രാവിലെ മറ്റൊരു ഡോക്ടറെ കാണിച്ചിരുന്നതായി മാതാപിതാക്കൾ പറയുന്നു. ആ ഡോക്ടര്‍ എഴുതിയ പ്രിസ്‌ക്രിപ്ഷനുമായാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയതെന്നും മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ ആ ഡോക്ടര്‍ എഴുതിയ ചികിത്സയില്‍ കൂടുതലൊന്നും ഇവിടെ ലഭിക്കില്ലെന്നായിരുന്നു ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറുടെ മറുപടിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കുട്ടിയുടെ കുടുംബത്തിന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365835/medical-negligence-complaint-filed-against-ottapalam-taluk-hospital)