---
title: "കൊല്ലപ്പെട്ട് 106 -ാം നാൾ സംസ്കാരം: ജൂലൈ 9-ന് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; രാജ്യവ്യാപകമായി മൂന്നു ദിവസത്തെ വിലാപയാത്ര"
english_title: "Iran announces funeral for Ayatollah Ali Khamenei"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365805/iran-announces-funeral-for-ayatollah-ali-khamenei"
published_at: "2026-06-13T17:08:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d4250ee56e_khamanei.jpg"
keywords: ["Latest News", "Tehran", "Ayatollah Ali Khamenei", "Funeral"]
---

# കൊല്ലപ്പെട്ട് 106 -ാം നാൾ സംസ്കാരം: ജൂലൈ 9-ന് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; രാജ്യവ്യാപകമായി മൂന്നു ദിവസത്തെ വിലാപയാത്ര

> **Lead Summary:** **ടെഹ്റാൻ: [**[)] ഫെബ്രുവരി 28-ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ചു. അദ്ദേഹം വിടവാങ്ങി 106-ാം ദിവസമായ ജൂലൈ 9-നാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കുക.

## Article Content

**ടെഹ്റാൻ: [**[)] ഫെബ്രുവരി 28-ന് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ പ്രഖ്യാപിച്ചു. അദ്ദേഹം വിടവാങ്ങി 106-ാം ദിവസമായ ജൂലൈ 9-നാണ് ഔദ്യോഗിക സംസ്കാര ചടങ്ങുകൾ നടക്കുക.

ഇതിനോടനുബന്ധിച്ച് രാജ്യത്ത് മൂന്നു ദിവസം നീണ്ടുനിൽക്കുന്ന വിലാപയാത്രയും ആചരിക്കും. സുരക്ഷാ ഭീഷണികൾ മുൻനിർത്തിയാണ് സംസ്കാരം ഇത്രയും നാൾ വൈകിപ്പിച്ചത്. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാൻ സാധ്യതയുള്ള ചടങ്ങുകൾക്കിടയിൽ ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളെത്തുടർന്നാണ് ഭരണകൂടം തീയതി പ്രഖ്യാപിക്കാൻ കാലതാമസമെടുത്തത്.

നിലവിൽ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് സംസ്കാര തീയതി ഔദ്യോഗികമായി വെളിപ്പെടുത്താൻ ഇറാൻ തയ്യാറായത്. ഖമനേയിയുടെ മരണത്തിന് ശേഷം, മാർച്ച് എട്ടിന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.

ഈ സാഹചര്യത്തിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ശ്രദ്ധയാകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വൻ സുരക്ഷാ സന്നാഹങ്ങളോടെയാകും ചടങ്ങുകൾ നടക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365805/iran-announces-funeral-for-ayatollah-ali-khamenei)