---
title: "മുഹമ്മയിലെ ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കീഴ്‌ശാന്തി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ആറുമാസത്തോളം"
english_title: "Keezhsanti arrested for stealing gold ornaments from a temple in Muhamma"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365802/keezhsanti-arrested-for-stealing-gold-ornaments-from-a-temple-in-muhamma"
published_at: "2026-06-13T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3f088d0ba_srhfn.jpg"
keywords: ["latest news", "Muhamma", "temple", "stealing gold ornaments"]
---

# മുഹമ്മയിലെ ക്ഷേത്രത്തിൽ സ്വർണ്ണാഭരണങ്ങൾ കവർന്ന കീഴ്‌ശാന്തി പിടിയിൽ; ഒളിവിൽ കഴിഞ്ഞത് ആറുമാസത്തോളം

> **Lead Summary:** മുഹമ്മ:**[ **കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശി ശശിധരനാണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

## Article Content

മുഹമ്മ:**[ **കണ്ണങ്കര ചിറക്കൽ ഗൗരിശങ്കര ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ കീഴ്‌ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഡിണ്ടിഗൽ പളനി സ്വദേശി ശശിധരനാണ് മുഹമ്മ പൊലീസിന്റെ പിടിയിലായത്. മലപ്പുറം മഞ്ചേരിയിൽ നിന്നാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയത്.

കഴിഞ്ഞ വർഷം (2025) ഡിസംബർ 31-നായിരുന്നു കേസിനാസ്പദമായ സംഭവം. വൈകിട്ട് പൂജകൾക്ക് ശേഷം മേൽശാന്തി ശ്രീകോവിൽ അടച്ചുപോയ സമയത്താണ് പ്രതി അകത്തുകടന്ന് ആഭരണങ്ങൾ കൈക്കലാക്കിയത്.

16.5 ഗ്രാം തൂക്കം വരുന്ന മുത്തുമാല, 16 ഗ്രാം തൂക്കമുള്ള ഷോമാല എന്നിങ്ങനെ ആകെ 32 ഗ്രാം സ്വർണ്ണാഭരണങ്ങൾ.  മോഷണത്തിന് പിന്നാലെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ മുങ്ങുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരിയിൽ നിന്ന് ഇയാൾ കുടുങ്ങിയത്.

മുഹമ്മ എസ്ഐ ഉണ്ണികൃഷ്ണൻ, എഎസ്ഐ ശ്യാം കുമാർ, സിപിഒ ജഗദീഷ്, ഡ്രൈവർ സിപിഒ അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മോഷണം പോയ സ്വർണ്ണം കണ്ടെടുക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു. ഇയാൾ മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365802/keezhsanti-arrested-for-stealing-gold-ornaments-from-a-temple-in-muhamma)