---
title: "മക്കളെ, ശ്രദ്ധിക്കൂ! പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ജൂൺ 15-ന്; അറിയേണ്ടതെല്ലാം ഇതാ..."
english_title: "Plus One Admission 2026: First Allotment List on June 15"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365793/plus-one-admission-2026-first-allotment-list-on-june-15"
published_at: "2026-06-13T16:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d3782cecc1_Plus_One_Admission.jpg"
keywords: ["Latest News", "Plus One Admission 2026", "Plus One Allotment", "Allotment Results"]
---

# മക്കളെ, ശ്രദ്ധിക്കൂ! പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ജൂൺ 15-ന്; അറിയേണ്ടതെല്ലാം ഇതാ...

> **Lead Summary:** തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15-ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂൺ 15 മുതൽ ജൂൺ 17-ന് വൈകിട്ട് അഞ്ചുമണി വരെ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

## Article Content

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജൂൺ 15-ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ജൂൺ 15 മുതൽ ജൂൺ 17-ന് വൈകിട്ട് അഞ്ചുമണി വരെ പ്രവേശന നടപടികൾ പൂർത്തിയാക്കണം.

വിദ്യാർഥികൾ തങ്ങളുടെ ക്യാൻഡിഡേറ്റ് ലോഗിനിലെ 'First Allot Results' എന്ന ലിങ്കിൽനിന്ന്‌ അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യുക. തുടർന്ന്, രക്ഷാകർത്താവിനോടൊപ്പം അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്.

​ആദ്യ അലോട്ട്‌മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്‌ക്കേണ്ടതില്ല. അലോട്ട്‌മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. ​

ഇതുവരെ അപേക്ഷിക്കാനാകാത്തവർക്ക് മൂന്നാമത്തെ അലോട്ട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും മറ്റും അലോട്ട്‌മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടെയും അലോട്ട്‌മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്‌: https://www.hscap.kerala.gov.in/

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365793/plus-one-admission-2026-first-allotment-list-on-june-15)