---
title: "മെസ്സിക്കും നെയ്മർക്കും ഒപ്പം വളപട്ടണത്ത് തഹ്സീനും; ഖത്തർ ജേഴ്സിയിൽ ഇന്ന് ഒരു മലയാളി ലോകകപ്പിൽ ഇറങ്ങുമോ?"
english_title: "A Malayali in a Qatari jersey at the World Cup today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365791/A-Malayali-in-a-Qatari-jersey-at-the-World-Cup-today-nw-up"
published_at: "2026-06-13T16:14:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d41a66565f_sdfgb.jpg"
keywords: ["latest news", "FIFA World cup 2026", "Malayali player thahseen", "qatar"]
---

# മെസ്സിക്കും നെയ്മർക്കും ഒപ്പം വളപട്ടണത്ത് തഹ്സീനും; ഖത്തർ ജേഴ്സിയിൽ ഇന്ന് ഒരു മലയാളി ലോകകപ്പിൽ ഇറങ്ങുമോ?

> **Lead Summary:** സാന്റ ക്ലാര (യു.എസ്): **[ **ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെ പാദമുദ്ര പതിയുന്ന നിമിഷത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് കേരളം. ലോകകപ്പിൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടുന്ന ഖത്തർ ടീമിന്റെ അന്തിമ ഇലവനിൽ കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സീൻ മുഹമ്മദ് ജംഷിദ് ഇടംപിടിച്ചാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ പുതിയൊരു ചരിത്രമാകും.

## Article Content

സാന്റ ക്ലാര (യു.എസ്): **[ **ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെ പാദമുദ്ര പതിയുന്ന നിമിഷത്തിനായി നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് കേരളം. ലോകകപ്പിൽ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടുന്ന ഖത്തർ ടീമിന്റെ അന്തിമ ഇലവനിൽ കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സീൻ മുഹമ്മദ് ജംഷിദ് ഇടംപിടിച്ചാൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ പുതിയൊരു ചരിത്രമാകും.

യുഎസിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30നാണ് കിക്കോഫ്. ഈ മത്സരത്തിൽ തഹ്സീൻ ബൂട്ടുകെട്ടിയാൽ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന റെക്കോർഡ് ഈ പത്തൊൻപതുകാരന് സ്വന്തമാകും.

ഖത്തറിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ ദുഹൈൽ എസ്‌സിയുടെ വിങ്ങറായ തഹ്സീൻ, ഖത്തർ ഫുട്ബോൾ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന യുവപ്രതിഭയാണ്. മാതാവ് ഷൈമ കണ്ണൂർ വളപട്ടണം തങ്ങൾവയൽ സ്വദേശിയും പിതാവ് തലശ്ശേരി സ്വദേശി ജംഷിദുമാണ്. ഖത്തറിലാണ് തഹ്സീൻ ജനിച്ചതും വളർന്നതും.

തങ്ങളുടെ നാട്ടുകാരൻ ലോകകപ്പ് വേദിയിൽ ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് വളപട്ടണം. മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മാറിന്റെയും കൂറ്റൻ കട്ടൗട്ടുകൾക്കൊപ്പം ഒട്ടും തലപ്പൊക്കം കുറയാതെ തഹ്സീന്റെ കട്ടൗട്ടും വളപട്ടണത്ത് ആരാധകർ ഉയർത്തിയിട്ടുണ്ട്. ചരിത്ര നിമിഷത്തിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുകയാണ് കൽപന്ത് കളിയെ നെഞ്ചേറ്റുന്ന മലബാറിലെ ഫുട്ബോൾ പ്രേമികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365791/A-Malayali-in-a-Qatari-jersey-at-the-World-Cup-today-nw-up)