---
title: "ഗുരുവായൂരിൽ പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന"
english_title: "Police officer found hanging in a lodge in Guruvayur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365782/police-officer-found-hanging-in-a-lodge-in-guruvayur"
published_at: "2026-06-13T15:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d2c7f494bd_Police_officer_found_hanging_in_a_lodge_in_Guruvayur.jpg"
keywords: ["Latest News", "Guruvayur", "Kerala Police", "suicide case"]
---

# ഗുരുവായൂരിൽ പൊലീസുകാരനെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മരണം സാമ്പത്തിക ബാധ്യത മൂലമെന്ന് സൂചന

> **Lead Summary:** തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർക്കോട്ടിക് സെൽ എഎസ്ഐയും, മാരാരിക്കുളം സ്വദേശിയുമായ ശാന്തകുമാർ ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ നർക്കോട്ടിക് സെൽ എഎസ്ഐയും, മാരാരിക്കുളം സ്വദേശിയുമായ ശാന്തകുമാർ ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേ നടയിലെ ലോഡ്ജിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ എത്തിയവര്‍ വാതിലില്‍ തട്ടിയിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തകര്‍ത്തണ് അകത്തു കയറിയത്.

പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ ആലപ്പുഴ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365782/police-officer-found-hanging-in-a-lodge-in-guruvayur)