---
title: "തൃശൂരിൽ ഷിഗെല്ല ഭീതി; അവധി ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയി മടങ്ങി വന്ന രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു"
english_title: "Shigella confirmed in two children in Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365774/shigella-confirmed-in-two-children-in-thrissur"
published_at: "2026-06-13T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d26f98b9de_SHIGALLA.jpg"
keywords: ["Shigella", "Children", "Thrissur", "Shigella Confirmed"]
---

# തൃശൂരിൽ ഷിഗെല്ല ഭീതി; അവധി ആഘോഷിക്കാൻ അമ്മ വീട്ടിൽ പോയി മടങ്ങി വന്ന രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു

> **Lead Summary:** **തൃശ്ശൂർ : ** തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു . വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധിച്ചത് . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ.

## Article Content

**തൃശ്ശൂർ : ** തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചു . വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധിച്ചത് . പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ.

ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോ​​ഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്.

അതേസമയം വയനാട് ജില്ലയിൽ ഏഴ് പേർക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു.

രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.ടി. രേഖ അറിയിച്ചു. ഷിഗല്ല പടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365774/shigella-confirmed-in-two-children-in-thrissur)