---
title: "പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു"
english_title: "Death due to dengue fever in Palakkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365770/death-due-to-dengue-fever-in-palakkad"
published_at: "2026-06-13T15:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d24934a36d_DENHU.jpg"
keywords: ["Death", "Dengue fever", "Palakkad"]
---

# പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു

> **Lead Summary:** **പാലക്കാട്: **കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

## Article Content

**പാലക്കാട്: **കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

അതേസമയം തൃശൂരിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തു. വടക്കാഞ്ചേരി മംഗലത്ത് രണ്ടു കുട്ടികൾക്ക് രോഗബാധ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ.

ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോ​​ഗ ബാധ. അവധി ആഘോഷിക്കാൻ തമിഴ്നാട്ടിലെ അമ്മ വീട്ടിൽ പോയി മടങ്ങി വന്നതായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കുട്ടികൾ ചികിത്സയിൽ ഉള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365770/death-due-to-dengue-fever-in-palakkad)