---
title: "ബോൾഡ് ലുക്കിൽ പാർവതി തിരുവോത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ സ്റ്റൈലിഷ് 'ഡാർക്ക് ഗൗൺ' ഔട്ഫിറ്റ്"
english_title: "Parvathy Thiruvoth in a bold look, Parvathy Thiruvoth new photos"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365765/parvathy-thiruvoth-in-a-bold-look-parvathy-thiruvoth-new-photos"
published_at: "2026-06-13T14:55:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d224cc4d43_21.jpg"
keywords: ["Latest News", "Fashion News", "Parvathy Thiruvoth"]
---

# ബോൾഡ് ലുക്കിൽ പാർവതി തിരുവോത്ത്; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ സ്റ്റൈലിഷ് 'ഡാർക്ക് ഗൗൺ' ഔട്ഫിറ്റ്

> **Lead Summary:** **[** കാശിഷ് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി പാർവതി തിരുവോത്തിന്റെ ഏറ്റവും പുതിയ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നു.

## Article Content

**[** കാശിഷ് മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി പാർവതി തിരുവോത്തിന്റെ ഏറ്റവും പുതിയ ലുക്ക് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നു.

കറുപ്പ് നിറത്തിലുള്ള ഡിസൈനർ കോട്ടും ലോങ് ഗൗണും അണിഞ്ഞുള്ള താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് സോഷ്യൽ മീഡിയയിൽ ഇതിനകം തരംഗമായിക്കഴിഞ്ഞു. പൂർണമായും കറുപ്പ് നിറത്തെ ആസ്പദമാക്കി ഒരുക്കിയ വസ്ത്രധാരണത്തിൽ തികച്ചും ബോൾഡ് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെട്ടത്.

പോണിടെയിൽ ഹെയർസ്റ്റൈലിനൊപ്പം സെമി-സ്മോക്കി മേക്കപ്പും ഡാർക്ക് ബ്രൗൺ ലിപ്സ്റ്റിക്കും താരത്തിന്റെ ലുക്കിന് കൂടുതൽ മാറ്റ് കൂട്ടി. ഹെവി സ്റ്റഡുകളും മൂക്കുത്തിയുമാണ് ആക്സസറികളായി താരം തെരഞ്ഞെടുത്തത്.

ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്തെത്തിയത്. താരത്തിന്റെ ലുക്കിലെ ഗൗരവവും വ്യത്യസ്തതയും കണക്കിലെടുത്ത്, 'വാംപെയർ' എന്നും, ഗെയിം ഓഫ് ത്രോൺസ് ആരാധകർ 'ഡ്രാക്കറീസ്' എന്നും വിശേഷിപ്പിക്കുന്നു.

എന്തായാലും പാർവതിയുടെ ഈ പുതിയ 'ഡാർക്ക് ലുക്ക്' ഫാഷൻ ലോകത്ത് വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365765/parvathy-thiruvoth-in-a-bold-look-parvathy-thiruvoth-new-photos)