---
title: " ഷൂവിനുള്ളിൽ ഒളിച്ചിരുന്നത് മൂർഖൻ പാമ്പ്..! കോഴിക്കോട് യുവതിക്ക് പാമ്പുകടിയേറ്റു, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "A young woman in Kozhikode was bitten by a snake."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365761/a-young-woman-in-kozhikode-was-bitten-by-a-snake"
published_at: "2026-06-13T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1ebf30836_COBRA.jpg"
keywords: ["Young Woman", "Kozhikode", "Snake"]
---

#  ഷൂവിനുള്ളിൽ ഒളിച്ചിരുന്നത് മൂർഖൻ പാമ്പ്..! കോഴിക്കോട് യുവതിക്ക് പാമ്പുകടിയേറ്റു, മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട്** ** യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂർഖൻ പാമ്പാണ് കടിച്ചത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട്** ** യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂർഖൻ പാമ്പാണ് കടിച്ചത്.

യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. അതേസമയം സംസ്ഥാനത്തെ പാമ്പുകടി മരണങ്ങൾ പൂജ്യമാക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്ന് ആരോഗ്യവുകുപ്പ് മന്ത്രി കെ മുരളീധരൻ അറിയിച്ചു.

കേരളം പൊതുജനാരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ സംസ്ഥാനമായിരിക്കെ പാമ്പുകടിയും പേവിഷബാധയും മൂലമുള്ള മരണങ്ങൾ ഇപ്പോഴും തുടരുന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ പാമ്പുകടിയേറ്റ് മരണങ്ങൾ പൂജ്യത്തിലേക്ക് കുറയ്ക്കുന്നതിനായുള്ള ശാസ്ത്രീയവും നയപരവുമായ ഇടപെടലുകൾ ചർച്ച ചെയ്യുന്നതിനായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേക്ക് ബൈറ്റ് എൻവെനമിംഗ് മാനേജ്മെന്‍റ് എന്ന വിഷയത്തിലുള്ള ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365761/a-young-woman-in-kozhikode-was-bitten-by-a-snake)