---
title: "ഇനി പിള്ളേർ കുറച്ച് സംസ്‌കൃതം പഠിക്കട്ടെ! കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇനി സംസ്കൃതം നിർബന്ധം; 6, 9 ക്ലാസുകളിൽ പുതിയ പരിഷ്കാരം വരുന്നു"
english_title: "Sanskrit will now be compulsory in Kendriya Vidyalayas"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365760/sanskrit-will-now-be-compulsory-in-kendriya-vidyalayas"
published_at: "2026-06-13T14:36:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d1e2b19336_19.jpg"
keywords: ["Latest News", "Education News", "New Reform", "Kendriya Vidyalaya"]
---

# ഇനി പിള്ളേർ കുറച്ച് സംസ്‌കൃതം പഠിക്കട്ടെ! കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇനി സംസ്കൃതം നിർബന്ധം; 6, 9 ക്ലാസുകളിൽ പുതിയ പരിഷ്കാരം വരുന്നു

> **Lead Summary:** **ന്യൂഡൽഹി: [ **വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറ്, ഒൻപത് ക്ലാസുകളിൽ സംസ്കൃത പഠനം കർശനമാക്കാൻ കേന്ദ്രീയ വിദ്യാലയ സങ്തൻ (കെ.വി.എസ്) തീരുമാനിച്ചു.

## Article Content

**ന്യൂഡൽഹി: [ **വരാനിരിക്കുന്ന 2026-27 അധ്യയന വർഷം മുതൽ രാജ്യത്തെ എല്ലാ കേന്ദ്രീയ വിദ്യാലയങ്ങളിലും ആറ്, ഒൻപത് ക്ലാസുകളിൽ സംസ്കൃത പഠനം കർശനമാക്കാൻ കേന്ദ്രീയ വിദ്യാലയ സങ്തൻ (കെ.വി.എസ്) തീരുമാനിച്ചു.

ത്രിഭാഷാ പദ്ധതിയുടെ ഭാഗമായി എല്ലാ സ്കൂളുകളിലും കുറഞ്ഞത് ഒരു സംസ്കൃതം സെക്ഷൻ എങ്കിലും ഉണ്ടായിരിക്കണമെന്നാണ് പുതിയ നിർദ്ദേശം.

**പ്രധാന മാറ്റങ്ങൾ:**

നിലവിലെ വിദ്യാഭ്യാസ സമ്പ്രദായമനുസരിച്ച് ഹിന്ദിയും ഇംഗ്ലീഷും ഒഴികെയുള്ള മൂന്നാം ഭാഷയായി സംസ്കൃതമോ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയോ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.

എന്നാൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ മക്കൾക്ക് സ്ഥലംമാറ്റം ലഭിക്കുമ്പോൾ പഠനം മുടങ്ങാതെ തുടരുന്നതിന് സൗകര്യമൊരുക്കാനാണ് സംസ്കൃതത്തിന് മുൻഗണന നൽകുന്നതെന്ന് കെ.വി.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

**ക്ലാസുകൾ ക്രമീകരിക്കുന്നതിലെ മാനദണ്ഡങ്ങൾ:**

വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് സെക്ഷനുകൾ തിരിക്കുന്നതിന് സ്കൂൾ പ്രിൻസിപ്പൽമാർക്ക് അധികാരം നൽകിയിട്ടുണ്ട്:

*ഒറ്റ സെക്ഷൻ മാത്രം: *കുറഞ്ഞത് 15 വിദ്യാർത്ഥികൾ ഉണ്ടെങ്കിൽ സംസ്കൃതത്തിനും പ്രാദേശിക ഭാഷയ്ക്കും വെവ്വേറെ ബാച്ചുകൾ തുടങ്ങാം.

*രണ്ട് സെക്ഷനുകൾ:* ഒരു സെക്ഷനിൽ സംസ്കൃതവും മറ്റൊന്നിൽ പ്രാദേശിക ഭാഷയും പഠിപ്പിക്കാം.

*മൂന്ന് സെക്ഷനുകൾ:* വിദ്യാർത്ഥികളുടെ എണ്ണം അടിസ്ഥാനമാക്കി പ്രിൻസിപ്പലിന് തീരുമാനമെടുക്കാം, എന്നാൽ ഒരു സംസ്കൃതം സെക്ഷൻ നിർബന്ധമാണ്.

ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF) 2023 എന്നിവയുടെ ചുവടുപിടിച്ചാണ് ഈ മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി ജൂലൈ ഒന്ന് മുതൽ സി.ബി.എസ്.ഇ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്ക് രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.

ഭാഷാ പഠനത്തിൽ കൂടുതൽ വൈവിധ്യവും ആഴവും ലക്ഷ്യമിട്ടാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ സുപ്രധാന പരിഷ്കാരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365760/sanskrit-will-now-be-compulsory-in-kendriya-vidyalayas)