---
title: "തിരക്കിനിടയിൽ ഇതൊന്നും മറക്കല്ലേ....: സ്വിച്ച് ഓഫാക്കാൻ മറന്നത് വിനയായി,  തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു"
english_title: "Fire spreads from a Iron Box, engulfs house in Athirampuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365750/fire-spreads-from-a-Iron-box-engulfs-house-in-athirampuzha-new"
published_at: "2026-06-13T14:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d189130c58_box.jpg"
keywords: ["Fire", "Fire spreads", "Iron Box", "Athirampuzha"]
---

# തിരക്കിനിടയിൽ ഇതൊന്നും മറക്കല്ലേ....: സ്വിച്ച് ഓഫാക്കാൻ മറന്നത് വിനയായി,  തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു

> **Lead Summary:** **കോട്ടയം : ** അതിരമ്പുഴയിൽ തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു.ആനമലയിൽ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്.

## Article Content

**കോട്ടയം : ** അതിരമ്പുഴയിൽ തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു.ആനമലയിൽ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്.

ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു. രണ്ട് കട്ടിൽ, മെത്ത തുണികൾ എന്നിവ പൂർണമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു . കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365750/fire-spreads-from-a-Iron-box-engulfs-house-in-athirampuzha-new)