---
title: "വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളെ വഞ്ചിച്ചു; കോടികൾ തട്ടിയ 'മാട്രിമോണിയൽ' തട്ടിപ്പുകാരൻ നോയിഡയിൽ പിടിയിൽ"
english_title: "Cheated 25 women by offering marriage proposals, Matrimonial fraudster arrested in Noida"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365745/cheated-25-women-by-offering-marriage-proposals-matrimonial-fraudster-arrested-in-Noida-"
published_at: "2026-06-13T14:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d173b3609e_Matrimonial_fraudster_arrested_in_Noida.jpg"
keywords: ["Latest News", "Matrimonial Fraud", "Noida Arrest"]
---

# വിവാഹവാഗ്ദാനം നൽകി 25 സ്ത്രീകളെ വഞ്ചിച്ചു; കോടികൾ തട്ടിയ 'മാട്രിമോണിയൽ' തട്ടിപ്പുകാരൻ നോയിഡയിൽ പിടിയിൽ

> **Lead Summary:** ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ഓളം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയെ മീരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് യൂണിറ്റ്-1 പ്രതിയെ അറസ്റ്റ് ചെയ്തത്.

## Article Content

ലഖ്നൗ: വിവാഹവാഗ്ദാനം നൽകി 25-ഓളം സ്ത്രീകളിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതിയെ മീരാ ഭയന്ദർ ക്രൈംബ്രാഞ്ച് പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വെച്ചാണ് ക്രൈം ഡിറ്റക്ഷൻ ബ്രാഞ്ച് യൂണിറ്റ്-1 പ്രതിയെ അറസ്റ്റ് ചെയ്തത്.

മാട്രിമോണിയൽ സൈറ്റുകൾ വഴിയും പത്രപ്പരസ്യങ്ങൾ വഴിയും സ്ത്രീകളെ പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിവാഹമോചിതരും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുമായ സ്ത്രീകളെയായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. വ്യാജരേഖകൾ ചമച്ച് പല സ്ഥലങ്ങളിൽ പല പേരുകളിൽ ആൾമാറാട്ടം നടത്തിയാണ് ഇയാൾ സ്ത്രീകളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നത്.

വൈകാരികമായി തകർന്നിരിക്കുന്ന യുവതികൾക്ക് ആശ്വാസം നൽകുന്നുവെന്ന തരത്തിൽ സൗഹൃദം സ്ഥാപിക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് വാങ്ങിയ ബിഎംഡബ്ല്യു എക്സ് വൺ കാറും പൊലീസ് പിടിച്ചെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365745/cheated-25-women-by-offering-marriage-proposals-matrimonial-fraudster-arrested-in-Noida-)