---
title: " ഇങ്ങനെ പോയാൽ ശരിയാകില്ല ....;  'നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം, മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം' - മുഹമ്മദ്‌ റിയാസ്"
english_title: "Nipah, containment zones should be implemented immediately, says Muhammad Riyaz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365695/nipah-containment-zones-should-be-implemented-immediately-says-muhammad-riyaz-"
published_at: "2026-06-13T11:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf3ca8d4bd_muraledharan.jpg"
keywords: ["Nipah", "Containment Zones", "Muhammad Riyaz", "Health Minister", "K Muraleedharan"]
---

#  ഇങ്ങനെ പോയാൽ ശരിയാകില്ല ....;  'നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം, മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം' - മുഹമ്മദ്‌ റിയാസ്

> **Lead Summary:** **കോഴിക്കോട് : ** നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം എന്ന് മുഹമ്മദ്‌ റിയാസ് എം എൽ എ. മുഖ്യമന്ത്രി മുൻകൈ എടുക്കണം. ബേപ്പർ മണ്ഡലത്തിൽ ആണ് നിപ കൂടുന്നത്. എന്റെ മണ്ഡലത്തിൽ ആണ്. മുൻപ് നിപ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു.

## Article Content

**കോഴിക്കോട് : ** നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം എന്ന് മുഹമ്മദ്‌ റിയാസ് എം എൽ എ. മുഖ്യമന്ത്രി മുൻകൈ എടുക്കണം. ബേപ്പർ മണ്ഡലത്തിൽ ആണ് നിപ കൂടുന്നത്. എന്റെ മണ്ഡലത്തിൽ ആണ്. മുൻപ് നിപ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു.

ആരോഗ്യ മന്ത്രിയോട് അത് പോലെ ഒരുമിച്ചു പോകണം എന്ന് പറഞ്ഞു. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതാണ്. പോരായ്മ ഇത് വരെ പറഞ്ഞില്ല. നേരത്തെ ആരോഗ്യ മന്ത്രി ഇവിടെ എത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക ആണ് പതിവ്. 4 ദിവസം ആയിട്ടും ആരോഗ്യമന്ത്രി വന്നില്ലെന്നും റിയാസ് വിമർശിച്ചു.

മന്ത്രിയോട് ഫോണിൽ വിളിച്ചു കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു.എന്നാൽ ആരോഗ്യ മന്ത്രി വന്നില്ല. പണ്ട് നിപ ഉണ്ടായപ്പോൾ ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്തു. ആരോഗ്യ പ്രവർത്തകർ നന്നായി ജോലി ചെയ്യുന്നു. നിപ -ആരോഗ്യമന്ത്രിയുടെ നിലപാട് ശരി അല്ല. പ്രതിപക്ഷം വീണു കിട്ടിയ അവസരമായി കാണുന്നു എന്ന് പറഞ്ഞു.

കായകൽപം പരിപാടിയിൽ ബേപ്പൂർ എംഎൽഎയെ വിളിച്ചില്ല. എന്നിട്ട് എംഎൽഎ വന്നില്ല എന്ന് പ്രസംഗിച്ചു. മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം. നിരുത്തരവാദ പ്രസ്താവന നിർത്തണം. നിപ സമയത്ത് വിസിറ്റിങ് പ്രൊഫസർ പോലെ വന്നു പോകാൻ പോലും ഒരു ഇല്ല. കോഴിക്കോട് ഡിഎംഒ  ഇല്ലാത്ത അവസ്ഥ വളരെ മോശം. ഒരു ടീം ആയി നിപയെ നേരിടണമെന്നും റിയാസ് ചൂണ്ടിക്കാട്ടി.

വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല. കോഡിനേഷൻ ഇല്ലാത്ത അവസ്ഥ ആണ്. ആരോഗ്യ മന്ത്രി ക്യാമ്പ് ചെയ്യണം. ഞങ്ങൾ സർക്കാരിന് ഒപ്പം ഉണ്ടാകും. ആരോഗ്യ മന്ത്രി ഉത്തരവാദിത്ത്വത്തോടെ സംസാരിക്കണം. മുഖ്യമന്ത്രി നിർദ്ദേശം നൽകണമെന്നും റിയാസ് ആവശ്യപ്പെട്ടു. കൺട്രോൾ റൂമിലെ പ്രവർത്തനത്തിൽ പ്രദേശത്തെ എംഎൽഎയ്ക്ക് പങ്കെടുക്കാൻ പാടില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365695/nipah-containment-zones-should-be-implemented-immediately-says-muhammad-riyaz-)