---
title: "'മാസ്റ്റർമൈൻഡ്' ആയങ്കിയുടേത്? കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും"
english_title: "Karipur gold theft case: Investigation into Arjun Ayanki also underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/365691/karipur-gold-theft-case-investigation-into-arjun-ayanki-also-underway"
published_at: "2026-06-13T11:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf18dd586a_arjun.jpg"
keywords: []
---

# 'മാസ്റ്റർമൈൻഡ്' ആയങ്കിയുടേത്? കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും

> **Lead Summary:** **മലപ്പുറം: **കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം.

## Article Content

**മലപ്പുറം: **കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ അന്വേഷണം അര്‍ജുന്‍ ആയങ്കിയിലേക്കും. സ്വര്‍ണം കവരാന്‍ കണ്ണൂരില്‍ നിന്നും സംഘം എത്തിയത് അര്‍ജുന്റെ നിര്‍ദേശ പ്രകാരമാണോയെന്ന് പൊലീസ് പരിശോധിക്കുന്നു. അര്‍ജുന്‍ ആയങ്കിയുടെ കൂട്ടാളികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം.

തെളിവുകള്‍ ലഭിച്ചാല്‍ അര്‍ജുനെ പ്രതി ചേര്‍ക്കുമെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കായി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിദേശത്ത് നിന്നും സ്വര്‍ണം കടത്തിയത് എ ആര്‍ നഗര്‍ സ്വദേശിക്ക് വേണ്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘം പൊലീസിന്റെ പിടിയിലാകുന്നത്. അസ്വാഭാവിക പെരുമാറ്റം കണ്ട് പൊലീസ് സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇതേ ദിവസം തന്നെ വിമാനത്താവളത്തില്‍ എത്തിയ മഞ്ചേരി മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് സല്‍മാന്‍ സാലിഹിനെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/365691/karipur-gold-theft-case-investigation-into-arjun-ayanki-also-underway)